രാജസ്ഥാനിലെ ജോഡ്പൂരിൽ എട്ടടി ആഴമുള്ള അഴുക്കുചാലിൽ വീണ് നാലുവയസുകാരി വൈഷ്ണവി. അഴുക്കുചാലില്‍ ഞായറാഴ്ച വൈകുന്നേരം വീണ കുട്ടിയെ ജ്യോതി റാം പട്ടീല്‍ എന്നയാളാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. കരച്ചില്‍ കേട്ട് ഓടിയെത്തി നോക്കുമ്പോഴാണ് വെള്ളത്തില്‍ മുങ്ങി താഴുന്ന കുട്ടിയെ കാണുന്നത്. ശേഷം ഉടൻ തന്നെ വലിച്ച് പുറത്തെത്തിക്കുകയായിരുന്നു.
റോഡ് കണ്‍സ്ട്രക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് അഴുക്കുചാൽ തുറന്നുവച്ചത്. എന്നാല്‍ പിന്നീട് ഇത് അടക്കുന്നതിനുള്ള നടപടികളൊന്നും ഉണ്ടായില്ല. പലതവണ പരാതിപ്പെട്ടെങ്കിലും അധികൃതര്‍ അത് കേട്ടഭാവം പോലും കാണിച്ചില്ലെന്നും അധികൃതരുടെ അനാസ്ഥയാണ് കുട്ടി ഓടയിൽ വീഴുന്നതിന് കാരണമായതെന്നുമാണ് നാട്ടുകാരുടെ പ്രതികരണം. സന്ദര്‍ഭോചിതമായ ഇടപെടല്‍ കൊണ്ട് മാത്രമാണ് കുട്ടിയെ മരണവക്കില്‍ നിന്നും രക്ഷിക്കാൻ സാധിച്ചത്.
Content Highlights: Four-year-old girl fell into deep dirt; the locals said that it is the fault of authorities.