ടെലിഗ്രാം നിരോധിക്കണമെന്ന് കേരളാ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി

telegram banning in India case at High court

സന്ദേശ കൈമാറ്റ ആപ്പ് ടെലിഗ്രാം നിരോധിക്കണമെന്ന് കേരളാ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. കോഴിക്കോട് തിരുവാമ്പാടി സ്വദേശിയും ബെംഗളൂരുവിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യയിലെ വിദ്യാത്ഥിനിയുമായ അഥീന സോളമാനാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും തീവ്രവാദവും ടെലഗ്രാമിലൂടെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് പൊതുതാൽപ്പര്യ ഹർജിയിൽ പറയുന്നത്. 

2013 ൽ റഷ്യൻ സോഫ്റ്റ് വെയർ വ്യവസായ സംഘാടകനായ പാവേൽ ഡുറോവ് ആണ് ടെലഗ്രാം നിർമിച്ചത്. റഷ്യയിൽ മാത്രം ആരംഭിച്ച ടെലഗ്രാം ആപ്ലിക്കേഷന് കേരളത്തിൽ മാത്രമായി 13 ലക്ഷം പേർ ഉപയോഗിക്കുന്നുണ്ട്. ടെലഗ്രാമിൽ വ്യക്തിയാരാണെന്ന് മറച്ചുവെച്ചുകൊണ്ട് രഹസ്യ സന്ദേശങ്ങൾ അയക്കാൻ കഴിയും. 

ഇത്തരം ആപ്പുകളിൽ സർക്കാറിന് നിയന്ത്രണമില്ലെന്നും രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധമായിട്ടാണ് പ്രവർത്തനമെന്നും അന്വേഷണ ഏജൻസികൾക്ക് എത്തിപ്പിടിക്കാൻ കഴിയില്ലെന്നും പൊതുതാൽപ്പര്യ ഹർജിയിൽ പറയുന്നു. സമൂഹ മാധ്യമങ്ങൾ ദുരൂപയോഗം ചെയ്യുപ്പെടുന്നതിനെക്കുറിച്ച് കഴിഞ്ഞയാഴ്ച്ചയാണ് സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചത്. ഹർജി വ്യാഴ്ച്ച പരിഗണിക്കും.