ആറുവർഷത്തെ ഇടവേളക്കു ശേഷം ശോഭന വീണ്ടും വെള്ളിത്തിരയിലേക്ക്; ഒപ്പം സുരേഷ് ഗോപിയും 

suresh gopi sobhana new movie

ആറുവർഷത്തെ ഇടവേളക്കു ശേഷം ശോഭന വീണ്ടും വെള്ളിത്തിരയിലേക്ക്. അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് ശോഭനയുടെ തിരിച്ചു വരവ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര സിനിമയിലാണ് ശോഭന അവസാനമായി അഭിനയിച്ചത്. സുരേഷ് ഗോപിയും ശോഭനയും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രതേകതയും ഈ ചിത്രത്തിന് ഉണ്ട്. 2005 ൽ പുറത്തിറങ്ങിയ മകൾക്കു എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചഭിനയിച്ചത്. സിന്ദൂര രേഖ, മണിച്ചിത്രത്താഴ്, കമ്മീഷണർ, ഇന്നലെ തുടങ്ങിയ നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്. 

ദുൽഖുർ സൽമാൻ, കല്യാണി പ്രിയദർശൻ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ശോഭനയും കല്യാണിയും അമ്മയും മകളുമായിയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന രണ്ടു കഥാപാത്രങ്ങളെയാണ് ദുൽഖറും സുരേഷ് ഗോപിയും അവതരിപ്പിക്കുന്നതെന്നു അനൂപ് സത്യൻ പറഞ്ഞു. ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം കഴിഞ്ഞു.  ചിത്രങ്ങൾ ദുൽഖർ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഷെയർ ചെയ്തു. 

 വേഫേയറർ ഫിലിംസും എം സ്റ്റാർ കമ്മ്യൂണിക്കേഷനുമായി ചേർന്ന് ദുൽഖർ സൽമാനാണ് ചിത്രം നിർമ്മിക്കുന്നത്. ദുൽഖറിനു പുറമെ ഇന്ദ്രജിത്ത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ  ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നിമീഷ് രവി ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് സുറൈശ് ശ്യാംമാണ്. ദേശീയ പുരസ്‌ക്കാര ജേതാവ് വിനേഷ് ബംഗ്ലനാണ് കലാസംവിധാനം. ഒക്ടോബറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.