ഡ്രൈവർമാറില്ലാത്തതിനാൽ  കെ.എസ്.ആർ.ടി.സി സർവ്വീസുകൾ റദ്ദാക്കുന്നു.

ksrtc on crisis

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് 2530 താൽക്കാലിക ഡ്രൈവർമാരെ കെ.എസ്.ആർ.ടി.സി പിരിച്ചുവിട്ടു. അടുത്ത ദിവസം മുതൽ ജോലിക്ക് ഹാജരാകേണ്ടെന്ന നോട്ടീസും നൽകി. ഇത്രയധികം ഡ്രൈവർമാരെ പിരിച്ചുവിടുന്നതോടെ കെ.എസ്.ആർ.ടി.സി സർവ്വീസുകളെ ഇത് സാരമായി ബാധിക്കും. 1500 സർവ്വീസുകൾ വരെ റദ്ദാക്കേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്. തിരുവന്തപുരം മേഖലയിൽ മാത്രം 309 സർവ്വീസുകളാണ് ഇതുവരെ മുടങ്ങിയത്.

തെക്കൻ മേഖലയിൽ നിന്നു 1486 എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ മാത്രം ഏതാണ്ട് 360 സർവ്വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. 6 കോടിയാണ്  കെ.എസ്.ആർ.ടിയുടെ ശരാശരി വരുമാനം. സർവ്വീസുകൾ റദ്ദാക്കുന്നതിലൂടെ  ദിവസവും ഒന്നര കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ്  കെ.എസ്.ആർ.ടി.സിയുടെ കണക്കുകൂട്ടൽ.