പൊടിപിടിച്ച ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ  പൊട്ടിക്കരയുന്ന എസ്.പി നേതാക്കള്‍; വൈറലായി ദൃശ്യങ്ങൾ

ഉത്തർപ്രദേശിലെ സമാജ്‍വാദി പാര്‍ട്ടി നേതാക്കളും
പൊടിപിടിച്ച ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ പൊട്ടിക്കരയുന്ന എസ്.പി നേതാക്കള്‍; വൈറലായി ദൃശ്യങ്ങൾ

ഉത്തർപ്രദേശിലെ സമാജ്‍വാദി പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പൊടിപിടിച്ച മഹാത്മഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നില്‍ പൊട്ടിക്കരയുന്ന രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സംഭാലിലെ ചന്ദോളി പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. ബാപ്പു എന്ന് ഉറക്കെ വിളിച്ചായിരുന്നു ഫിറോസ് ഖാന്റെയും സംഘത്തിന്റെയും കരച്ചില്‍. 

എന്നാൽ, വ്യാജ കണ്ണീരൊഴുക്കി മഹാത്മാ ഗാന്ധിയെ അപമാനിക്കുകയാണ് എസ്.പി. നേതാവ് ചെയ്തതെന്നാണ് സമൂഹമാധ്യമങ്ങളിലുയർന്ന വിമര്‍ശനം. ഗാന്ധിജിയുടെ പ്രതിമ പൊടിനിറഞ്ഞ് നില്‍ക്കുന്നത് കണ്ടപ്പോള്‍ താന്‍ കരഞ്ഞുപോയതാണെന്നാണ് ഫിറോസ് ഖാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. 

ഗാന്ധിസ്നേഹം കാണിച്ച് ബി.ജെ.പി. നാടകം കളിക്കുകയാണെന്നും ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‍സെയെക്കുറിച്ചുള്ള നിലപാട് എന്താണെന്ന് വ്യക്തമാക്കാന്‍ ബി.ജെ.പി. തയ്യാറാവണമെന്നും ഫിറോസ് ഖാന്‍ പറയുന്നു. പ്രദേശം മുഴുവൻ ശുചീകരിച്ചശേഷമാണ് ഫിറോസ് ഖാനും പ്രവര്‍ത്തകരും മടങ്ങിയതും. 

Content Highlights: Samajwadi party leader firoz khan and workers burst into tears in front of the dusted statue of  Mahatma Gandhi.