പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ജല്ലിക്കട്ടിന്റെ മേക്കിങ് ടീസർ പുറത്തായി. നിർമ്മാണത്തിലെ വ്യത്യസ്തകൾകൊണ്ട് പ്രേക്ഷകരെ അതിശിയിപ്പിക്കുന്ന സംവിധായകൻ, ലിജോ ജോസ് പെല്ലിശ്ശേരി എത്ര സാഹസികമായിട്ടാണ് ജല്ലിക്കട്ടിലെ സീനുകൾ ചിത്രീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ മേക്കിംഗ് ഡോക്യുമെന്ററി ടീസർ.
ഒരു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ, ക്യാമറയുമായി കിണറ്റിലേക്ക് പോകുന്ന ക്യാമറാമാന്റെ ദൃശ്യങ്ങലും ഉൾപ്പെട്ടിരിക്കുന്നു. കയറുപൊട്ടിച്ചോടുന്ന പോത്തിനെ മെരുക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥ പറയുന്ന ചിത്രത്തിൽ ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. തരംഗം ഫെയിം ശാന്തിയാണ് നായിക.
Content Highlights: Making Documentry Teaser of Jallikkattu