അക്ഷയ് കുമാർ നായകനാകുന്ന ഹൊറർ കോമഡി സിനിമ ‘ലക്ഷ്മി ബോംബി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അക്ഷയ് കുമാർ സാരിയുടുത്തുള്ള പോസ്റ്ററാണ് പുറത്തിറങ്ങിയത്. മുഖത്ത് രൂക്ഷമായ ഭാവവുമായി നിൽക്കുന്ന അക്ഷയ് കുമാറിനു സമീപം മഹിഷാസുരനെ ചവിട്ടി നിൽക്കുന്ന ദുർഗയുടെ വിഗ്രഹവുമുണ്ട്.
ദക്ഷിണേന്ത്യൻ ഭാഷകളിൽ ഹിറ്റായ കാഞ്ചന എന്ന ചിത്രത്തിന്റെ റീമേക്കാണ് ലക്ഷ്മി ബോംബ്. രാഘവ ലോറൻസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക കിയാര അഡ്വാനിയാണ്. 2020 ജൂണിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.