കൂടത്തായിയിൽ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും വര്‍ഷങ്ങളുടെ ഇടവേളകളില്‍ മരിച്ച സംഭത്തിൽ, അറസ്റ്റിലായ ജോളിക്കെതിരെ ഭര്‍ത്താവ് ഷാജുവിന്റെ പിതാവ് സക്കറിയ. നേരത്തെ ജോളിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്ന സക്കറിയാണ് ഇപ്പോള്‍ ജോളിയുടെ നീക്കങ്ങളില്‍ സംശയം തോന്നുന്നുണ്ടെന്ന് വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്.
ഷാജുവിന്റെ ആദ്യ ഭാര്യയായ സിലിയുടെയും കുഞ്ഞിന്റെയും മരണത്തില്‍ ജോളിക്ക് പങ്കുണ്ടെന്ന കാര്യത്തിലാണ് തനിക്ക് ഇപ്പോൾ സംശയം തോന്നുന്നതെന്നും ജോളിയുടെ പെരുമാറ്റത്തിൽ അന്ന് അസ്വാഭാവികമായി ഒന്നും ഉണ്ടായിരുന്നില്ല, എന്നാല്‍ ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങളുമായി ജോളിയുടെ അന്നത്തെ നീക്കങ്ങൾ കുൂട്ടി വായിക്കുമ്പോഴാണ് സംശയം തോന്നുന്നതെന്നും സക്കറിയ വ്യക്തമാക്കുന്നു.
Content Highlights: Koodathai murder series; Shaju’s father Zacharya against Jolly