2016-18 വര്‍ഷത്തെ സമഗ്ര ദേശീയ പോഷകാഹാര സർവേ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിൽ കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും അഞ്ചിനും ഒമ്പതിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ വിളര്‍ച്ച അഥവാ അനീമിയ ഉണ്ടെന്ന് വ്യക്തമാക്കുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് രണ്ടു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളിലാണ്. അമ്പതു ശതമാനത്തോളം വരുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും വിളര്‍ച്ചാ ബാധിതരാണ്.
എന്നാല്‍ പതിനൊന്നു വയസോടെ വിളര്‍ച്ചാ ബാധിതരുടെ എണ്ണം 15 ശതമാനത്തിലേക്ക് ചുരുങ്ങുന്നു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശിശുക്കളുടെ പോഷകാഹാര കാര്യത്തിൽ കേരളം മുന്നിലെന്ന വാർത്ത വരുമ്പോഴും 137 കോടി ജനങ്ങൾ അധിവസിക്കുന്ന ഇന്ത്യയിൽ വലിയൊരു വിഭാഗം ഇന്നും പോഷകാഹാരക്കുറവ് ഗണ്യമായി നേരിടുകയാണ്. ഇത് പഠനങ്ങളിൽ തന്നെ വ്യക്തവുമാണ്.
ഇന്ത്യയിലെ 31 ശതമാനത്തോളം വരുന്ന അമ്മമാരും പ്രാഥമിക വിദ്യാഭ്യാസം നേടാത്തവർ ആണെന്നതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. കൃത്യമായി വിളർച്ചാ ബാധിതപ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള പോഷകാഹാര ലഭ്യത ഇന്ന് വലിയൊരു ശതമാനം വരുന്ന വരും തലമുറയുടെ ആവശ്യമാണ്. അത് കൃത്യമായി എത്തിക്കേണ്ടത് സർക്കാരുമാണ്.
Content Highlights: Comprehensive National Nutrition Survey report says most of the Indian children are anemic.