നവ മാധ്യമങ്ങൾ വഴി കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച 11 പേർ പൊലീസ് പിടിയിൽ. ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ ഇന്റർപോളും കേരള പൊലീസും ചേർന്ന് നടത്തിയ മൂന്നാംഘട്ട റെയ്ഡിലാണ് ഇവരെ പിടികൂടിയത്. വാട്സ് ആപ്പ്, ടെലഗ്രാം എന്നിവ വഴിയാണ് ഇവർ കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നത്.
സംഭവം വ്യാപകമായതോടെ ഓപ്പറേഷന് പി ഹണ്ട് എന്ന പേരില്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ ജനുവരി മുതലാണ് പോലീസ് അന്വേഷണം കര്‍ശനമാക്കുന്നത്. ആദ്യംഘട്ട റെയ്ഡിൽ നഗ്നചിത്രങ്ങൾ തുടർച്ചയായി അപ്ലോഡ് ചെയ്ത 12 പേർ പിടിയിലായിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോഴത്തെ അറസ്റ്റ്.
ഇന്ന് രാവിലെ 8 മണി മുതൽ 10 വരെ നടത്തിയ ഓപ്പറേഷനിലാണ് ഈ 11 പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവരിൽ നിന്നും ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവയടക്കം 28 ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.
എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ആലംബം, അധോലോകം, നീലക്കുറിഞ്ഞി എന്നീ ഗ്രൂപ്പുകൾ വഴിയാണ് കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്നാണ് കണ്ടെത്തിയത്. സംസ്ഥാന വ്യാപകമായി തന്നെ ഓപ്പറേഷന് പി ഹണ്ട് പരിശോധന തുടരുമെന്നും നിലവില്‍ 126 പേര് നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
Content Highlights: Operation P Hunt caught the 11 people who spread nude pictures of children through new media.