സ്വന്തമായി ഒരു രാജ്യമില്ലാത്ത ലോകത്തിലെ ഏറ്റവും വലിയ വംശമായ കുർദിഷ് ജനത. കിഴക്കന്‍ തുര്‍ക്കിയിലും വടക്കന്‍ ഇറാഖിലും വടക്ക് പടിഞ്ഞാറ് ഇറാനിലും വടക്കന്‍ സിറിയയിലുമായി അഭയാർത്ഥികളായി ജീവിക്കുന്ന കുർദു സമൂഹം സ്വരാഷ്ട്ര രൂപീകരണത്തിന് നിരന്തരമായി നൂറ്റാണ്ടുകളായി പോരാടികൊണ്ടിരിക്കുന്നു.
ആഭ്യന്തര പ്രശ്നങ്ങളും പട്ടിണിയും അടിച്ചമർത്തലുകളും കാരണം സ്വന്തം രാജ്യം ഉപേക്ഷിക്കേണ്ടി വരുന്ന ഇവരുടെ മേൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നതല്ലാതെ ലോക അധികാരികൾ ഒന്നും തന്നെ ചെയ്യുന്നില്ല. കുര്‍ദിസ്ഥാൻറെ സ്വരാഷ്ട്രം രൂപീകരിക്കണമെന്ന വാദത്തോട് പ്രധാന രാഷ്ട്രങ്ങളുടെയൊന്നും പിന്തുണയില്ല. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രരഹിത വംശീയ സമൂഹമായ കുര്‍ദുകള്‍ക്ക് അവരുടെ സ്വപ്‌നം സാക്ഷാത്കരിക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നതിൽ സംശയമില്ല.