അലാസ്കയിൽ വിമാനം നിയന്ത്രണം വിട്ട് റണ്‍വേയില്‍ നിന്ന് പുറത്തേയ്ക്ക് പാഞ്ഞ് വന്‍ അപകടം; ഒരാൾ മരിച്ചു 

Alaska-commuter-plane-runway

അമേരിക്കയിലെ അലാസ്‌ക വിമാനത്താവളത്തില്‍ വന്‍ അപകടം. വിമാനം നിയന്ത്രണം വിട്ട് റണ്‍വേയ്ക്ക് പുറത്തേയ്ക്ക് പാഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ ഒരാള്‍ മരിച്ചു. വാഷിംഗ്ടണ്‍ സ്വദേശിയായ ഡേവിഡ് അല്ലന്‍ ആണ് മരിച്ചത്. കൂടാതെ 42 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നുമാണ് റിപ്പോർട്ട്. മരണ സംഖ്യ ഉയര്‍ന്നേയ്ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 

39 യാത്രക്കാരും മൂന്ന് ക്രൂ അംഗങ്ങളും ഉൾപ്പെടെ 42 പേരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് കമ്പനി അറിയിച്ചു. പ്രായപൂർത്തിയാകാത്തവർ മുതൽ ഗുരുതരമായി പരിക്കേറ്റ 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് അലാസ്‌ക എയര്‍ലൈന്‍സ് 3296 വിമാനം ലാന്റ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട വിമാനം റണ്‍വേ തീരുന്നിടത്ത് നിന്നും വീണ്ടും മുന്നോട്ട് പോയി സമീപത്തെ ഹാര്‍ബറിലേക്ക് ഇടിച്ച്‌ കയറിയറുകയായിരുന്നു. അപകടത്തില്‍ വിമാനത്തിന് വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. 

Content highlights; Alaska Island Went Off the Runway  one dead after commuter plane Landing on