മരുന്നുകളുടെ ഫലപ്രാപ്തി അളക്കുന്നതിന് വൈദ്യശാസ്ത്രത്തിൽ ഉപയോഗിച്ച് വരുന്ന ഒരു പഠന രീതിയാണ് ആർസിട്ടി അഥവാ റാൻഡമൈസ്ഡ് കൺട്രോൾ ട്രയൽ. ആധുനിക വൈദ്യത്തിന്റെ ഏറ്റവും വലിയ നേട്ടമായാണ് ആർസിട്ടിയെ കണക്കാക്കുന്നത്.
സ്കാർവി എന്ന രോഗത്തിനുള്ള ചികിത്സ കണ്ടുപിടിക്കുന്നതിനിടെ ജെയിംസ് ലിൻഡാണ് 1747 ൽ ആദ്യമായി ക്ലിനിക്കൽ ട്രയൽ നടത്തുന്നത്. പ്രോട്ടോക്കോൾ, റെഫറൻസ് പോപ്പുലേഷൻ സെലക്ഷൻ, റാന്റമൈസേഷൻ, മാനിപ്പുലേഷൻ ആന്റ് ഫോളോ അപ്പ്, അസെസ്മെന്റ് എന്നിങ്ങനെ അഞ്ച് ഘട്ടങ്ങങ്ങളായാണ് പരീക്ഷണം നടക്കുന്നത്.