പാലായിൽ കായിക മത്സരത്തിടെ തലയിൽ ഹാമർ വീണ് പരിക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ അപകട കാരണം സംഘടകരുടെ പിഴവെന്ന് അന്വേഷണ റിപ്പോർട്ട്. കായികമേള നടത്തിപ്പുകാരിൽ നിന്നുണ്ടായ പിഴവ് മരണകരണമായി കണ്ടെത്തി.
മത്സരങ്ങൾ പെട്ടന്ന് തീർക്കാൻ തിടുക്കം കൂട്ടിയതായും സമയക്രമത്തിൽ പിഴവ് വന്നതായും അന്വേഷണ റിപ്പോട്ടിൽ കുറ്റപെടുത്തലുണ്ട്. ത്രോ ഇനങ്ങൾ നടക്കുമ്പോൾ മേൽ നോട്ടം വഹിക്കാൻ വേണ്ടത്ര ആളുകൾ ഇല്ലാതിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. അന്വേഷണത്തിനായി മൂന്നംഗ കമ്മീഷനെയാണ് സർക്കാർ നിയോഗിച്ചിട്ടുള്ളത്. മത്സരം നിയന്ത്രിച്ചിരുന്ന നാലുപേർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കാനും തീരുമാച്ചു.
പാലായിൽ വെച്ച് നടന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക് മീടറ്റിനിടെയാണ് വിദ്യാർത്ഥിയായ അഭിലിന്റെ തലയിൽ ഹാമർ വീണ് പരിക്കേൽക്കുന്നത്.
ത്രോ മത്സരങ്ങളിലെ റഫറി മുഹമ്മദ് കാസിം, ജഡ്‌ജ് ടി. ഡി. മാർട്ടിൻ, സിഗ്നൽ നല്കാൻ ചുമതല ഉണ്ടായിരുന്ന കെ.വി. ജോസഫ്, പി. നാരയണൻ കുട്ടി എന്നിവർക്കെതിരെയാണ് സംഭവത്തിൽ കേസെടുക്കുക. എന്നാൽ ഇവരെ ഉടൻ അറസ്റ് ചെയ്യേണ്ടതില്ലെന്നാണ് പോലീസിൻറെ തീരുമാനം. അപകട സാധ്യതയുള്ള ഹാമർ ത്രോ, ജാവലിൻ എന്നിവ ഒരുമിച്ച് നടത്തിയതും ഒരു മത്സരം തീരാതെ മറ്റൊരു മത്സരം നടത്തിയതുമാണ് അപകടത്തിന് ഇരയാക്കിയതെന്നുമാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്. മരിച്ച അഭിൽ ജോൺസൺ പാലാ സെൻറ് തോമസ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു.
Content Highlights: Pala hammer accident caused by the faults of organizers; says the investigation report.