യുഎസ് ഉപരോധത്തെത്തുടർന്ന് ഇറാൻറെ ക്രൂഡ് ഓയിൽ വിൽപന രാജ്യാന്തര തലത്തിൽ തടസ്സപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഉപരോധത്തിൽ നിന്നു സംരക്ഷണം ഏർപ്പെടുത്താൻ യൂറോപ്യൻ രാജ്യങ്ങൾക്കു മേൽ സമ്മർദമേറ്റുന്നതാണ് ഇറാൻറെ സമ്പൂഷ്‌ടീകരണ നീക്കം.ഫോർദോയിൽ രഹസ്യമായിട്ടാണ് ബുധനാഴ്‌ച അർധരാത്രിയോടെ യുറേനിയം സമ്പുഷ്ടടീകരണം ആരംഭിച്ചത്.വ്യോമാക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണത്തിനു വേണ്ടിയാണ് ഇറാനിലെ ക്വാ൦ നഗരത്തിന് വടക്കുള്ള ഫോർദോയിലെ പർവതത്തിനു താഴെ ആണവനിലയം നിർമിച്ചിരിക്കുന്നത്.
വൈദ്യുതി ഉത്പാദനത്തിനായി 4.5% വരെയാണ് രാജ്യത്തിൻറെ സുപ്രധാന ആണവനിലയമായ നെയ്തൻസിൽ സമ്പുഷ്‌ടീകരണം തുടരുന്നത്. നെയ്തെൻസിൽ തടഞ്ഞ യുഎൻ ഉദ്യോഗസ്ഥ ഫോർദോയിലെ സമ്പുഷ്‌ടീകരണത്തിനു സാക്ഷിയായിരുന്നെന്ന് ഇറാൻറെ ആറ്റമിക് എനർജി ഓർഗനൈസേഷൻ വ്യക്തമാക്കി.
ആണവ കരാർ പ്രകാരം, വൈദ്യുതി ഉൽപാദനത്തിന് ആവിശ്യമായ 3.67% സമ്പുഷ്ട യുറേനിയം മാത്രമേ ഇറാൻ സൂക്ഷിക്കാവൂ.ശേഷിക്കുന്നത് വിദേശത്ത് വിൽപന നടത്തണം. എന്നാൽ കരാറു പ്രകാരം പറഞ്ഞിരിക്കുന്നതിനേക്കാൾ അൽപം മുകളിലാണ് ഈ അളവ്. അണ്വായുധങ്ങൾ നിർമിക്കാൻ വിധത്തിൽ യുറേനിയം സമ്പുഷ്‌ടീകരണം 90% വരെയാകണം.ഇതുവഴി രാജ്യാന്തര തലത്തിലെ സമ്മർദമാണ് ഇറാൻ ലക്ഷ്യമിടുന്നത്.
ആണവ-ഭൗതികശാസ്ത്ര-സാങ്കേതിക പഠന കേന്ദ്രമാക്കി മാറ്റുമെന്നായിരുന്നു കരാറിൽ ഇറാൻറെ ഉറപ്പ്, എന്നാൽ ആരംഭകാല൦ മുതൽക്കുതന്നെ സമ്മർദ തന്ത്രമായാണ് ഫോർദോയിലെ ആണവനിലയത്തെ ഉപയോഗപ്പെടുത്തിയത്. 1044 സെൻട്രി ഫ്യൂസ്ജുകളുള്ള ഫോർദോയിൽ സമ്പുഷ്‌ടീകരണ പ്രകിയകൾ കരാർ പ്രകാരം 4 വർഷം മുൻപ് നിർത്തിവച്ചിരുന്നു.
2009ലാണ് ഈ സംവിധാനം ഇറാൻ ആദ്യമായി പുറത്തുവിടുന്നത്. ആണവായുധങ്ങളുടെ പേരിൽ പാശ്ചാത്യശക്തികൾ ഇറാനുമേൽ സമ്മർദത്തിനു ശ്രമിക്കുന്ന സമയമായിരുന്നു അത്. അണ്വായുധം നിർമിക്കാനുള്ള ഇറാൻറെ നീക്കമാണെന്നാണ് യുഎസ് ഉൾപ്പടെ അന്നു കരുതിയത്. എന്നാൽ സമാധാന ആവശ്യങ്ങൾക്കാണ് ആയുധം നിർമിക്കുന്നതെന്നായിരുന്നു ഇറാൻറെ വാദം.
Highlight: Iran’s new atomic deal framework..