ഇന്ത്യയേയും പാക്കിസ്ഥാനേയും ബന്ധിപ്പിക്കുന്ന തീർത്ഥാടന പാതയായ കര്‍ത്താർപൂര്‍ ഇടനാഴി തുറന്നു. ഗുരുദാസ്പൂരിലെ ദേരാ ബാബ നാനക് ഗുരുദ്വാരക്കടുത്തുള്ള ടെര്‍മിനല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്താനിലെ കര്‍താര്‍പൂര്‍ സാഹിബില്‍ നിന്നുള്ള പാത പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമാണ് ഉദ്ഘാടനം ചെയ്തത്. ഗുരു നാനാക്കിന്റെ 550-ാം ജന്മവാര്ഷിക ദിനത്തിലാണ് ഇരുരാജ്യത്തെയും ആളുകൾക്കായി കര്‍ത്താര്‍പൂര്‍ ഇടനാഴി തുറന്നത്.
ദേരാ ബാബാ നാനാക്ക് ദേവാലയത്തെയും ഗുരുദ്വാരാ ദർബാർ സാഹിബ് ദേവാലയെത്തെയും ബന്ധിപ്പിക്കുന്ന ഇന്ത്യാ പാക്ക് അതിർത്തിയിലെ ഇടനാഴിയാണ് കർത്താർപുർ ഇടനാഴി. അയ്യായിരം പേർക്ക് പ്രതിദിനം ഇതുവഴി പോകാനാവും. പാക്കിസ്ഥാനിലെ ഗുരുദ്വാരയിലാണ് സിഖ് മത സ്ഥാപകന്‍ അന്ത്യവിശ്രമം കൊളളുന്നത്. ഇന്ത്യാ പാക്ക് അതിർത്തിയിൽ നിന്നും ഏകദേശം നാലു കിലോമീറ്റർ ദൂരത്തിൽ മാത്രം സ്ഥിതിചെയ്യുന്ന കർത്താർപൂർ എന്ന സ്ഥലത്തേക്ക് ഇരുരാജ്യങ്ങളിലെയും സിഖ് മതവിശ്വാസികൾക്ക് അവരുടെ ദേവാലയങ്ങൾ വിസയുടെ ആവശ്യമില്ലാതെ സന്ദർശിക്കാവും.
മൻമോഹൻ സിംങ്, അകൽ തക്ത് ജതീദർ ഹർപ്രീത് സിംഗ്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്, മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ, സുഖ്ബീർ സിംഗ് ബാദൽ, ഹർസിമ്രത്ത് കൌർ ബാദൽ, നവജോത് സിംഗ് സിദ്ധു എന്നിവർ അടങ്ങുന്ന ആദ്യത്തെ ഇന്ത്യൻ സംഘം പാക്കിസ്ഥാനിൽ പ്രവേശിച്ചു. കര്‍ത്താര്‍പൂരില്‍ ഗുരുനാനാക്ക് സ്ഥാപിച്ച ഗുരുദ്വാര ദര്‍ബാര്‍ സാഹിബിലേയ്ക്ക് ഇന്ത്യന്‍ വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിച്ചതില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചു.
content Highlight; Kartarpur Corridor inaugurated