ദേശീയ തലസ്ഥാനത്തും വടക്കേ ഇന്ത്യയുടെ പല ഭാഗങ്ങളിലും ദിനം പ്രതി വായു നിലവാരം കുറഞ്ഞു വരികയും അന്തരീക്ഷ മലിനീകരണം അത്രയേറെ രൂക്ഷമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ കേന്ദ്രം പരിഹാര നടപടികളൊന്നും തന്നെ കൈക്കൊള്ളാത്ത പശ്ചാത്തലത്തില്‍ സുപ്രിം കോടതി കേന്ദ്രത്തെ രോക്ഷമറിയിച്ചു. വായു മലിനീകരണത്തെ ചെറുക്കുന്നതിനുള്ള നടപടിയായി ഹൈഡ്രജന്‍ അടിസ്ഥാനമായി ഉപയോഗിക്കുന്ന ഇന്ധന സാങ്കേതികവിദ്യ ഇവിടെയും സാധ്യമാക്കണമെന്ന് സുപ്രിം കോടതി കേന്ദ്രത്തെ അറിയിച്ചു. വായു മലിനീകരണം പരിഹരിക്കുന്നതിനായി ജപ്പാനില്‍ ഉപയോഗിക്കുന്ന ഒരു സഞ്ചരിക്കുന്ന സാങ്കേതികവിദ്യായാണെന്നും ഇതിനായി കേന്ദ്രം ഡിസംബര്‍ 3 ഓടുകൂടി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഉത്തരേന്ത്യെയിലേയും ഡല്‍ഹിയിലേയും ജനങ്ങള്‍ അനുഭവിക്കുന്ന അന്തരീക്ഷ മലിനീകരണം പരിഹരിക്കുന്നതിനായി സര്‍ക്കാരും ബന്ധപ്പെട്ട അധികൃതരും ആസൂത്രിതമായ പരിശ്രമങ്ങള്‍ കൈക്കൊള്ളണമെന്ന് സുപ്രീം കോടതി ബെഞ്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പറഞ്ഞു.
ദേശീയ തലസ്ഥാന മേഖലയിലെയും ഉത്തരേന്ത്യയിലെയും വായു മലിനീകരണ തോത് കണ്ടെത്തുന്നതിനായി ജപ്പാനിലെ സര്‍വകലാശാല ഒരു ഗവേഷണം നടത്തിയിതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ബെഞ്ചിനെ അറിയിച്ചു. ഗവേഷണം തികച്ചും നൂതനമാണെന്നും മേഖലയിലെ നിലവിലുള്ള മലിനീകരണ തോത് നേരിടാന്‍ സാങ്കേതികവിദ്യ ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജപ്പാനിലെ ഒരു സര്‍വകലാശാലയിലെ ഗവേഷകനായ വിശ്വനാഥ് ജോഷിയെ ബെഞ്ചിന് സോളിസിറ്റര്‍ ജനറല്‍ പരിചയപ്പെടുത്തി. വിശ്വനാഥ് ജോഷി അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കാന്‍ കഴിവുള്ള ഹൈഡ്രജന്‍ അധിഷ്ഠിത സാങ്കേതികവിദ്യയെക്കുറിച്ച് വിശദീകരിച്ചു ഭയങ്കര വിഷമകരമായ മൂടല്‍മഞ്ഞ് ചൊവ്വാഴ്ച ദില്ലിയിലേക്കും പ്രാന്തപ്രദേശങ്ങളിലേക്കും തിരിച്ചെത്തിയതും അയല്‍ സംസ്ഥാനങ്ങളില്‍ തീ പടര്‍ന്ന് പിടിക്കുന്നതും താപനില കുറയുന്നതും, കാറ്റിന്റെ വേഗത എന്നിവ നഗരത്തിന്റെ വായുവിന്റെ ഗുണനിലവാരം വളരെ മോശമാക്കി. ഹൈഡ്രജന്‍ അടിസ്ഥാനമായി ഉപയോഗിക്കുന്ന ഇന്ധന സാങ്കേതികവിദ്യ ഇവിടെയും സാധ്യമാക്കുന്നതിനായി ഡിസംബര്‍ 3 ന് റിപ്പോര്‍ട്ട് നല്കാന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ബുധനാഴ്ച രാവിലെ നഗരത്തിലെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (എക്യുഐ) 494 ആയിരുന്നുവെന്ന് മോണിറ്ററിംഗ് ഏജന്‍സി സഫാര്‍ അറിയിച്ചു. ശ്വാസകോശത്തിലേക്ക് ആഴത്തില്‍ എത്താന്‍ കഴിയുന്ന കണികകളാണ് വായുവിലുള്ളത്.
Content highlight ; use hydrogen based fuel to fight pollution in delhi asked by delhi court to center.