250-ാം രാജ്യസഭാ ശീതകാല സമ്മേളനം ഇന്ന് പാര്‍ലമെന്റില്‍ ആരംഭിക്കും. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 13 വരെയാണ് ശീതകാല സമ്മേളനം നടത്തുക്കുന്നത്. 27 ബില്ലുകളാണ് സമ്മേളനത്തില്‍ പരിഗണിക്കുന്നത്. പൗരത്വ ഭേദഗതി ബില്‍, ജമ്മു കശ്മീര്‍ വിഷയം, സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ എന്നിവ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. മുന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, മുന്‍ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ്, തുടങ്ങിയവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഇരുസഭകളും ഇന്നത്തേക്ക് പിരിയും.
രണ്ട് നിര്‍ണായക ഓര്‍ഡിനന്‍സുകള്‍ നിയമമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. സമ്പദ്വ്യവസ്ഥയിലെ മാന്ദ്യം തടയാൻ ആഭ്യന്തര ഉൽപാദന കമ്പനികൾക്ക് കോർപ്പറേറ്റ് നികുതി നിരക്ക് കുറയ്ക്കുന്നതായിരുന്നു ഒരു ഓര്‍ഡിനൻസ്. സെപ്റ്റംബറിൽ പുറപ്പെടുവിച്ച രണ്ടാമത്തെ ഓർഡിനൻസിൽ ഇ-സിഗരറ്റുകളും സമാന ഉൽപ്പന്നങ്ങളും വിൽക്കുന്നതും നിർമ്മിക്കുന്നതും നിരോധിച്ചിരുന്നു.
43 ബില്ലുകളാണ് പാര്‍ലമെന്റില്‍ ശേഷിക്കുന്നത് ഇതില്‍ 12 ബില്ലുകള്‍ പരിഗണനയ്ക്കും ഏഴ് ബില്ലുകള്‍ പിന്‍വലിക്കാനുമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (ഭേദഗതി) ബില്‍, ചിറ്റ് ഫണ്ട് (ഭേദഗതി) ബില്‍, സറോഗസി (റെഗുലേഷന്) ബില്‍,അന്തര്‍ സംസ്ഥാന നദി ജല തര്‍ക്കങ്ങള്‍ (ഭേദഗതി), ബില്‍, ഡാം സുരക്ഷാ ബില്‍, ട്രാന്‍സ്ജെന്‍ഡര്‍ പേഴ്സണ്‍സ് (അവകാശ സംരക്ഷണ) ബില്‍, ജാലിയന്‍വാല ബാഗ് ദേശീയ മെമ്മോറിയല്‍ (ഭേദഗതി) ബില്‍, ഭരണഘടന (പട്ടികവര്‍ഗ) ഉത്തരവ് (ഭേദഗതി) ബില്‍, ഭരണഘടന (പട്ടികവര്‍ഗ്ഗക്കാര്‍) ഉത്തരവ് (രണ്ടാം ഭേദഗതി) ബില്‍ തുടങ്ങിയ ബില്ലുകൾ പരിഗണിക്കും.
Content Highlight; Parliament Winter Session begins today