ഭക്തർക്ക് അനുഗ്രഹം ചൊരിയുന്ന പൂച്ച സന്യാസികളുള്ള ഒരു ക്ഷേത്രം

Cat temple in Japan

പൂച്ചപ്രേമികൾക്ക് ഒരു സന്തോഷവാർത്ത, നിങ്ങൾക്ക് മാത്രമായുള്ള സ്ഥലമാണ് ജപ്പാനിലെ ക്യോട്ടോ. ഉല്ലാസത്തിനു വേണ്ടിയിട്ടല്ല തികച്ചും ആരാധനക്ക് വേണ്ടിയിട്ടുള്ള അമ്പലമാണ് ഇവിടം. ആശ്ചര്യമെങ്കിലും പൂച്ചയുടെ ആരാധകർക്ക് ആകർഷണീയമായ ‘ന്യാൻ ന്യാൻ ജി’യിലേക്ക് (ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുമ്പോൾ ‘മ്യാവൂ മ്യാവൂ’ ക്ഷേത്രം എന്നാണ് അർത്ഥമാക്കുന്നത്) വരാം.

കാണാനെത്തുന്നവര്‍ക്ക് അനുഗ്രഹം ചൊരിയുന്ന പൂച്ചസന്യാസികളുള്ള ‘മ്യാവൂ മ്യാവൂ’ ക്ഷേത്രത്തിൽ കൊയൂകി എന്നാണ് പ്രധാന സന്യാസിയുടെ പേര്. കൊയൂകിയുടെ അനുഗ്രഹം വാങ്ങാനായി നിരവധി ആളുകളാണ് ക്ഷേത്രത്തിലെത്തുന്നത്. കൊയൂകിക്ക് പുറമെ ചിന്‍, വാക, അരുജി, റെന്‍, കൊനാറ്റ്സു, ചിചി എന്നീ ആറ് പൂച്ചകള്‍ കൂടി ഈ ക്ഷേത്രത്തിലുണ്ട്.

പൂച്ചകളുമായി ബന്ധപ്പെട്ട ചുവര്‍ച്ചിത്രങ്ങളും പെയിന്‍റിങുകളും കൊണ്ട് സമ്പന്നമാണ് മ്യാവൂ മ്യാവൂ ക്ഷേത്രം. തോരു കായ എന്ന ചിത്രകാരനാണ് 2016 ല്‍ തുടങ്ങിയ ക്ഷേത്രത്തിന് പിന്നില്‍. ആരാധനാലയങ്ങളുടേയും ക്ഷേത്രങ്ങളുടെയും അറിയപ്പെടുന്ന ചിത്രകാരനാണ് ഇദ്ദേഹ൦. 520 Yasekonoecho, Sakyo-Ku, Kyoto 601-1253, Kyoto Prefecture, Japan എന്ന വിലാസത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Content highlight; There Is A Cat Temple In Japan And Its Monks Are The Cutest