വേറിട്ട റിലീസിനൊരുങ്ങി ആസാമീ ചലച്ചിത്രം ‘ആമീസ്’​ ഈ മാസം 22 മുതൽ

സിനിമയുടെ മൂല്യമനുസരിച്ച്​ കാശ്​ കൊടുക്കാൻ പ്രേക്ഷകർക്ക്​​ അവസരം നൽകി, വേറി​ട്ടൊരു രീതി അവതരിപ്പിക്കുകയാണ്​ ദേശീയ അവാർഡ്​ ജേതാവായ അസമീസ്​ സംവിധായകൻ ഭാസ്​കർ ഹസാരികാസ്​.

തൻറെ പുതിയ സിനിമയായ ആമീസ്​ moviesaints.com എന്ന വെബ്​സൈറ്റിൽ​ നവംബർ 22നാണ്​ റിലീസ്​ ചെയ്യുക. ബീഫ്​ കഴിക്കുന്നതുമായി ബന്ധപ്പെട്ട്​ സമൂഹത്തിൽ നിലനിൽക്കുന്ന മുൻധാരണകളെ പ്രമേയമാക്കുന്ന സിനിമ, പ്രണയ പശ്ചാത്തലത്തിലാണ്​ വികസിക്കുന്നത്​.

വേറിട്ട രീതിയായി ഉപയോഗിച്ചിരിക്കുന്നത് നിശ്ചിത തുക നൽകി കാണാവുന്ന സിനിമ എന്ന തരത്തിലാണ്. ഇഷ്​ടപ്പെട്ടാൽ കൂടുതൽ പണം നൽകാം. ഇഷ്​​ടപ്പെട്ടില്ലെങ്കിൽ വെബ്​സൈറ്റിൽ തന്നെ വിമർശന കുറിപ്പെഴുതി നൽകിയ തുകയുടെ ഒരുഭാഗം തിരിച്ചുപിടിക്കാമെന്നും​ മൂവിസെയിൻറെ​സ്​ സി.ഇ.ഒ ഋഷിരാജ്​ പറഞ്ഞു.

Content highlight; the new version of releasing Assamese movie ‘Aamis’