വയനാട് ബത്തേരി സ്കൂളിലെ പത്തു വയസ്സുകാരി ഷെഹല ഷെറിന് പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ തിരുത്തല്‍ നടപടികളും അച്ചടക്ക നടപടികളും തുടങ്ങി. ജില്ലാ ജഡ്ജി, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍പേഴ്സണ്‍ എന്നിവർ ബത്തേരി സർവ്വജന സ്കൂളിലെത്തി സാഹചര്യങ്ങൾ വിലയിരുത്തി. ഹൈക്കോടതി ജഡ്ജി നേരിട്ട് വിളിച്ചിരുന്നു എന്നും സ്കൂളിലെത്തി പരിശോധന നടത്തിയതിന്റെ വിശദമായ റിപ്പോർട്ട് നൽകുമെന്നും ജില്ലാ ജഡ്ജി ഹാരിസ് പറഞ്ഞു. അസാധാരണ നടപടിയാണ് സംഭവത്തിൽ ഹൈക്കോടതി കൈക്കൊണ്ടിട്ടുള്ളത്. വിദ്യാർത്ഥിനിയുടെ മരണത്തിൽ വൻ പ്രതിക്ഷേധമാണ് ഉയർന്നു വന്നിട്ടുള്ളത്.
എന്നാൽ സ്കൂളിൽ വിദ്യാർത്ഥിനി പാമ്പൂകടിയേറ്റ് മരിച്ച സംഭവം അതീവ ഗുരൂതരമാണെന്നും കുട്ടിക്ക് ചീകിത്സ നല്കുന്നതില് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിന് കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിരുന്നു. ഇത്തരം കാര്യങ്ങളില്‍ അധ്യാപകരാണ് കുട്ടികള്‍ക്ക് മാതൃകയാകേണ്ടതെന്നും വിദ്യാര്‍ത്ഥിനിക്കു ചീകിത്സ നല്കുന്നതില് അലംഭാവമോ അനാസ്ഥയോ കാട്ടിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി തന്റെ ഔദ്യോഗീക ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. അതുപോലെ ഷെഹല ഷെറിന്റെ മരണത്തില്‍ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം അറിയിച്ചു.
എന്നാല്‍ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അധ്യാപകര്‍ക്ക് വീഴ്ച സംഭവിച്ചതായി വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് വ്യക്തമാക്കി. കൂട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വീഴ്ച വരൂത്തിയത് അധ്യാപകനായ ഷിജിലാണെന്ന് പ്രാഥമീക റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണെന്നും അതിന്റെയ അടിസ്ഥാനത്തിലാണ് ഷിജിലിനെ സസ്പെന്‍ഡ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കുട്ടി മരിച്ച സംഭവത്തില്‍ കൂടുതല്‍ ഉത്തരവാദികള്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരേയും നടപടിയുണ്ടാകുമെന്നും വാര്‍ത്ത സമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കിയിരുന്നു.