യുട്യൂബ് അക്കൗണ്ടിന്റെ അവസാന ദിനം ഡിസംബര്‍ പത്ത് ആയേക്കാം. കാര്യങ്ങള്‍ കൂടുതല്‍ കര്‍ശനമാകുന്നതോടെ ഒരു ജിമെയില്‍ അക്കൗണ്ടുമായി സ്വന്തം വീഡിയോകള്‍ സൂക്ഷിക്കാനുള്ള ഇടമായി ഇനി യുട്യൂബിനെ കാണാനാകില്ല എന്ന് കമ്പനി തീരുമാനിച്ചു.
വീഡിയോ അപ്ലോഡിങ് പ്ലാറ്റ്ഫോം എന്ന വിശേഷണം യുട്യൂബ് സ്വയം അവസാനിപ്പിക്കാന്‍ പോവുകയാണ് . സ്വന്തം വീഡിയോകള്‍ യുട്യൂബില്‍ ഇട്ട് ഇരിക്കുന്നവരുടേയും നെഞ്ചിടിപ്പ് കൂട്ടുന്ന തീരുമാനമാണ് കമ്പനി എടുത്തിരിക്കുന്നത്. അപ്ലോഡ് ചെയ്യപ്പെടുന്ന വീഡിയോകള്‍ പലതും യുട്യൂബിനെ തലവേദനയായതോടെയാണ് തങ്ങളുടെ നയങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചത്.
അപ്ലോഡ് ചെയ്യുന്ന വീഡിയോകള്‍ പലതും ഒരു ഹിറ്റ് പോലുമില്ലാതെ പ്രൈവറ്റായി സൂക്ഷിച്ചിരിക്കുന്നവര്‍ക്കായിരിക്കും ആദ്യം പണി കിട്ടുക. ഇതിലൂടെ സര്‍വര്‍ സ്പേസിന്റെ കാര്യത്തില്‍ യുട്യൂബിന് വന്‍ നേട്ടമുണ്ടാകും .അമേരിക്കയിലെ ഫെഡറല്‍ ട്രേഡ് കമ്മീഷന് അടുത്തിടെ 1200 കോടിരൂപയോളം യുട്യൂബിന് പിഴയിട്ടിരുന്നു. ഇതാണ് നയങ്ങളില്‍ മാറ്റംവരുത്താന്‍ അവര്‍ക്ക് പെട്ടെന്നുള്ള പ്രചോദനമായതെന്നാണ് കരുതപ്പെടുന്നത്. കുട്ടികളുടെയും മാതാപിതാക്കളുടെ സമ്മതമില്ലാതെ വീഡിയോകള്‍ യുട്യൂബിലിട്ടെന്നും. ആ കുട്ടികളുടെ വിവരങ്ങള്‍ യുട്യൂബ് അനധികൃതമായി ശേഖരിച്ചുവെന്നതുമായിരുന്നു കുറ്റം.
Content Highlight: Youtube terms and conditions December 2019
Tag; You Tube