ഇറാഖില്‍ ജനകീയ പ്രക്ഷോഭം തുടരുന്നു : 6 മരണം

Riot in Iraq

സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ ഇറാഖിൽ 6 പേർ മരണം. തെക്കന്‍ ഇറാഖിലെ ഉം ഖസര്‍ തുറമുഖം ഉപരോധിച്ച സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ സുരക്ഷാ സൈനികര്‍ നടത്തിയ വെടിവയ്പിലാണ് 6 പേര്‍ മരണപ്പെട്ടത്. അന്‍പതിലേറെ പേര്‍ക്കു പരുക്കേറ്റു. നസിറിയാ നഗരത്തിലേക്കുള്ള അഞ്ചു പാലങ്ങളും പ്രക്ഷോഭകർ ഉപരോധിച്ചു. എണ്ണക്കമ്പനികളിലേക്കുള്ള വഴികളും തടഞ്ഞു പ്രതിഷേധിച്ചു.

കഴിഞ്ഞ മാസം ഒന്നിന് ബഗ്ദാദില്‍ ആരംഭിച്ച പ്രക്ഷോഭം ഷിയാ ഭൂരിപക്ഷ തെക്കന്‍ മേഖലകളിലേക്കും വ്യാപിക്കുകയായിരുന്നു. രാഷ്ട്രീയ അഴിമതിക്കും തൊഴിലില്ലായ്മയ്ക്കുമെതിരെ തുടങ്ങി വച്ച പ്രക്ഷോഭത്തിൽ ഇതിനകം 350 പേര്‍ കൊല്ലപ്പെട്ടു എന്ന് മനുഷ്യാവകാശ സംഘടന വ്യക്തമാക്കി.

Content HighLight; Riot in iraq