ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യം ശക്തം; വളര്‍ച്ചാ നിരക്ക് കുറയുമെന്ന് ഡിബിഎസ് ബാങ്ക്

ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യം ശക്തം. ഇന്ത്യ നടപ്പുവര്‍ഷം പ്രതീക്ഷീച്ച വളര്‍ച്ച നേടുമോ എന്ന ആശങ്കയില്‍ ബിസിനസ്സ് ലോകം. മൂന്നാം പാദത്തിലെ വളര്‍ച്ചാ നിരക്ക് 4.3 ശതമാനമായി ചുരുങ്ങുമെന്നാണ് സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിബിഎസ് ബാങ്കിന്റെ വിലയിരുത്തല്‍. ഉപഭോഗ മേഖലയില്‍ രൂപപ്പെട്ട ഇടിവാണ് വളര്‍ച്ചാ നിരക്ക് കുറയാനുള്ള പ്രധാന കാരണം. ഇത് സ്വകാര്യ മേഖലയും ബാധിച്ചു. നടപ്പുവര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ വന്‍ ഇടിവ് രേഖപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ശക്തിപ്പെടുത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ വിവിധ പുനരുജ്ജീവന നടപടികള്‍ ആരംഭിച്ചെങ്കില്‍ അതെല്ലാം പരാജയവും തിരിച്ചടിയുമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജൂണിൽ അവസാനിച്ച ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയിരുന്നു. നിര്‍മ്മാണ മേഖലയില്‍ മാത്രം ഒന്നാം പാദത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത് 0.6 ശതമാനം മാത്രമാണ്. കാര്‍ഷിക, മത്സ്യ ബന്ധന മേഖലയില്‍ രണ്ട് ശതമാനം മാത്രമാണ് രേഖപ്പെടുത്തിയത്. നഗരങ്ങളിലുണ്ടായ തൊഴിലില്ലായ്മ ഏകദേശം 9.9 ശതമാനമാണെന്നാണ് റിപ്പോര്‍ട്ട്.

Content Highlight; India’s GDP experiences a sudden downturn brought on by a financial crisis.
Tag; GDP