രാജ്യത്ത് പീഡനത്തനെതിരെയുള്ള നിയമങ്ങള്‍ കര്ശ്ശനമാക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാരത്തിനൊരുങ്ങി ഡല്‍ഹി വനിത കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാള്‍. പീഡനക്കേസുകള്‍ പരിഗണിക്കാന്‍ രാജ്യത്ത് അതിവേഗ കോടതികള്‍ കൂടുതല്‍ തുടങ്ങണമെന്നാണ് സ്വാതി മാലിവാളിന്റെ ആവശ്യം. രാജ്യത്ത സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമത്തില്‍ പ്രതികളായവര്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
ഹൈദരാബാദില്‍ മൃഗ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണം. രാജ്യത്തെ പൊലീസ് സംവിധാനം ശക്തിപ്പെടുത്തണം. നിര്‍ഭയ കേസിലെ പ്രതികളെ ഉടന്‍ വധശിക്ഷയ്ക്ക് വിധേയമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാന് അനിശ്ചിതകാല സമരത്തിന് ഡല്‍ഹി പോലീസ് അനുമതി നിഷേധിച്ചതായും സ്വാതി ആരോപിച്ചു.
Content highlights: Swati maliwal sits on indefinite hunger strike against rape incidents at Jantar Mantar