കർണാടകയിൽ ഇന്ന് ജനം വിധിയെഴുത്തു നടത്തും. 15 നിയമസഭാ മണ്ഡലങ്ങളിൽ ആണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. 37.78 ലക്ഷം വോട്ടർമാർ ഇന്ന് സമ്മതിദാന അവകാശം വിനിയോഗിക്കുമെന്നാണ് കരുതുന്നത്. യെദിയൂരപ്പ സർക്കാരിനെ ഭരണത്തിലേറ്റാൻ കോൺഗ്രസ് -ദൾ സർക്കാരിൻ്റെ പിന്തുണ പിൻവലിച്ചു കൂറുമാറിയതിന് അയോഗ്യരായ എംഎൽഎമാരുടെ മണ്ഡലങ്ങളിലാണ് വിധിയെഴുത്തു നടക്കുന്നത്.
കർണാടകയിലെ ജാതിരാഷ്ട്രീയമാണ് ഇക്കുറിയും വിജയികളെ തീരുമാനിക്കുക എന്നാണ് വിലയിരുത്തൽ. ഈ മാസം ഒൻപതിനാണ് വോട്ടെണ്ണൽ നടക്കുക. വടക്കൻ കർണാടകയിലെ മണ്ഡലങ്ങളിൽ ലിംഗായത്തു വോട്ടുകളെ ബിജെപി ലക്ഷ്യം വയ്ക്കുമ്പോൾ, മൈസൂരു -ബെംഗളൂരു മേഖലകളിലെ പിന്നോക്ക -ന്യുനപക്ഷ -ദളിത് വോട്ടുകളാണ് കോൺഗ്രസും ദളും ലക്ഷ്യം വയ്ക്കുന്നത്.
യെദിയൂരപ്പ സർക്കാരിൻ്റെ ഭാവി നിർണയിക്കുന്ന ഈ തിരഞ്ഞെടുപ്പിൽ ഭരണം നിലനിർത്താൻ കഴിയുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അനുവദിച്ച കോടികളുടെ പദ്ധതിയാണ് ഇവർക്കു ആത്മവിശ്വാസം നൽകുന്നത്. എന്നാൽ മറുവശത്തു കുമാരസ്വാമി സർക്കാരിനെ പിന്തള്ളിയ എംഎൽഎമാരെ ജനം തള്ളുമെന്നാണ് കോൺഗ്രസിൻ്റെ കണക്കുകൂട്ടൽ. അതേ സമയം തന്നെ കോൺഗ്രസിനെയും ബിജെപിയെയും പിന്തുണക്കുമെന്നാണ് ദൾ ദേശിയ അദ്ധ്യക്ഷൻ ദേവഗൗഡയും നിയമസഭാ കക്ഷി നേതാവ് കുമാരസ്വാമിയും പറയുന്നത്.
Content Highlights: Karnataka by-election