പുരസ്കാര തിളക്കവുമായി പ്രേക്ഷക മനസ്സുകളിൽ ഒഴുകിയിറങ്ങാൻ ‘ചോല’ എത്തുന്നു. ഡിസംബർ ആറിനാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. സനൽകുമാർ ശശിധരൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജോജു ജോർജ്, നിമിഷ സജയൻ, നവാഗതനായ അഖിൽ വിശ്വനാഥ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരം നിമിഷ സജയനും, സ്വഭാവ നടനുള്ള പുരസ്കാരം ജോജുവിനും ലഭിച്ചിരുന്നു.
ലോകത്തെ മുന്ന് പ്രധാന ചലച്ചിത്ര മേളകളിൽ ഒന്നായ വെനീസ് ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോജുവിൻ്റെ പുറത്തിറങ്ങുന്ന ചിത്രം കൂടിയാണിത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ്റെ ബാനറിൽ ജോജു ജോർജും, കാർത്തിക് സുബ്ബരാജുo ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Content Highlights: Chola movie release on dec-6