ഏറെ വിവാദമായ കോടികളുടെ ജലസേചന അഴിമതി കേസിൽ പ്രതിയായ എന്‍സിപി നേതാവ് അജിത് പവാറിന് ക്ലീന്‍ ചിറ്റ്. അജിത് പവാറിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ജലവിഭവ മന്ത്രിയായിരുന്ന അജിത് പവാറിനെതിരെ ഒരു വിധത്തിലുള്ള തെളിവുകളും അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന്റെ മഹാ വികാസ് അഖാഡി സംസ്ഥാനത്ത് അധികാരമേല്‍ക്കുന്നതിന്റെ തലേ ദിവസമാണ് അജിത് പവാറിനെതിരായ കേസുകള്‍ എല്ലാം അവസാനിപ്പിച്ചിരിക്കുന്നത്. 1999-2009 കാലത്ത് മഹാരാഷ്ട്രയില്‍ ജലവിഭ മന്ത്രിയായിരുന്നു അജിത് പവാര്‍. ഇക്കാലത്ത് നടപ്പിലാക്കിയ ജലസേചന പദ്ധതികളുടെ നിര്‍മാണ ചെലവ് അമിതമായി വര്‍ധിപ്പിച്ചു നൽകി എന്നായിരുന്നു ആരോപണം.
വിദര്‍ഭ, കൊങ്കണ്‍ മേഖലയിലെ 44 പദ്ധതികളുമായി ബന്ധപ്പെട്ട ആരോപണത്തില്‍ 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും അഞ്ച് കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അന്യേഷണം അവസാനിപ്പിച്ച 9 കേസുകള്‍ അജിത് പവാറിന് എതിരെയുളളതല്ല എന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
Content Highlight: NCP leader Ajit Pawar gets a clean chit in Vidarbha irrigation scam