ബിജെപിക്കെതിരായ യുദ്ധപ്രഖ്യാപനം ‘രണ്ടാം സ്വാതന്ത്ര്യ സമരം’ എന്ന് മമത ബാനർജി. ദേശിയ പൗരത്വ രജിസ്റ്ററിനെതിരെയും പൗരത്വ ഭേദഗതി ബില്ലിനെതിരെയുമായിരുന്നു മമതയുടെ പരാമർശം. ബംഗാളിലെ മായോ റോഡിൽ തൃണമൂൽ കോൺഗ്രസ് സംഘടിപ്പിച്ച ഐക്യദാർഢ്യ ദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. എല്ലാ വിഭാഗത്തിലും ഉള്ളവർക്ക് പൗരത്വo നൽകുകയാണെങ്കിൽ ഞങ്ങൾ അത് അംഗീകരിക്കും. അല്ലാതെ മതവും മറ്റും നോക്കിയാണ് നിങ്ങൾ അത് നൽകുന്നതെങ്കിൽ ഞങ്ങൾ അതിനെ എതിർക്കും. മമത പറഞ്ഞു.
പൗരത്വ ഭേദഗതി ബില്ലിന്മേൽ ചർച്ചകൾ ഉണ്ടാക്കി സാമ്പത്തിക ചർച്ചകൾ മുതലുള്ള രാജ്യത്തിൻ്റെ മറ്റു പ്രധാന വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും ഇന്ത്യ പോലെ ഒരു മതേതര രാജ്യത്തു മതം നോക്കിയല്ല പൗരത്വം നൽകേണ്ടത് എന്നും അവർ കൂട്ടിച്ചേർത്തു.
Content Highlights: Mamata Banerjee reaction on the citizenship amendment bill