ഡൽഹിയിൽ കെട്ടിടത്തിന് തീ പിടിച്ചു 32 പേർ മരിച്ചു. 52 പേരെ രക്ഷപെടുത്തി. നിരവധി പേർക്ക് പരിക്കുകൾ ഉണ്ടെന്നാണ് സൂചന. ഇവരെ ലോക് നായിക് ഹിന്ദു റാവു ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അനാജ് മണ്ഡിയിലെ ബാഗ് നിർമ്മാണ ശാലയിൽ പുലർച്ചെയാണ് തീ പിടുത്തം ഉണ്ടായത്.
ഇരുപത്തിയേഴ് അഗ്നി ശമന സേനകളാണ് തീ അണക്കാൻ ശ്രമിക്കുന്നത്. കെട്ടിടത്തിൽ ഉറങ്ങിക്കിടന്നവരാണ് മരിച്ചവരിൽ അധികവും. പുക ശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചത്. ഷോർട് സർക്യൂട്ട് ആണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യത.
Content Highlights : delhi anaj mandi fire rani jhansi road fire accident