ഇന്ത്യൻ സൈന്യത്തിന് കൂടുതൽ ശക്തി പകരുന്നതിനും രാജ്യത്ത് കനത്ത സുരക്ഷയൊരുക്കുന്നതിനുമായി പുതിയ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങുകയാണ് ഇന്ത്യ. റിസാറ്റ്-2ബിആര്‍1 ആണ് ഡിസംബർ 11 ന് വിക്ഷേപിക്കുക. ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി- സി 48 (പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍) റോക്കറ്റ് ആകും വിക്ഷേപണത്തിനായി ഉപയോഗിക്കുന്നത്.
628 കിലോഗ്രാം ഭാരമുള്ള ഒരു റഡാര്‍ ഇമേജിങ് എര്‍ത്ത് ഒബ്സര്‍വേഷന്‍ സാറ്റലൈറ്റ് ആണ് റിസാറ്റ്-2ബിആര്‍ 1. ഇതിനോടൊപ്പം തന്നെ ഒമ്പത് വിദേശ ഉപഗ്രഹങ്ങളും വിക്ഷേപിക്കും. അമേരിക്കയുടെ അഞ്ച് കൃത്രിമ ഉപഗ്രഹങ്ങളും ഇസ്രായേല്‍, ഇറ്റലി, ജപ്പാന് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ ഉപഗ്രഹങ്ങളും ആണ് ഇതിലുൾപ്പെടുന്നത്. ഡിസംബർ 11 ന് വൈകിട്ട് 3 25 നാണ് വിക്ഷേപണം. പിഎസ്എല്‍വി-ക്യുഎല് വേരിയന്റ് റോക്കറ്റ് ആണ് ഈ ഉപഗ്രഹങ്ങള്‍ വഹിക്കുക. 21 മിനിറ്റിനുള്ളിൽ വിക്ഷേപണ ദൌത്യം പൂർത്തിയാകും. ഇതുവരെ 310 വിദേശ ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒ ഭ്രമണപഥത്തില്‍ എത്തിച്ചിട്ടുള്ളത്. ഡിസംബര്‍ 11 ലെ വിക്ഷേപണം പൂര്‍ത്തിയാകുന്നതോടെ ഇത് 319 ആവും.
Content Highlight: risat- 2br1 launch by pslv c48 on december 11