കേരളത്തിന് ഇനി സ്വന്തം ഇന്റര്‍നെറ്റ് റേഡിയോ. ലോക മലയാളികള്‍ക്ക് കേരളത്തിന്റെ ഭാഷ, സംസ്കാരം, സാഹിത്യം അതുപോലെ സംസ്ഥാനത്ത് പ്രതിദിനമുണ്ടാകുന്ന മാറ്റങ്ങള്‍ തുടങ്ങിയവ നിരന്തരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്ന ഇന്റര്‍നെറ്റ് റേഡിയോ ആണ് ‘റേഡിയോ കേരള ‘.
www.radio.kerala.gov.in ല്‍ ഓണ്‍ലൈനായും മൊബൈല്‍ ആപ്പ് വഴിയും ‘റേഡിയോ കേരള’ യിലെ പരിപാടികള്‍ ശ്രോതാക്കള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്നതാണ്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ഇന്റര്‍നെറ്റ് റേഡിയോ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. പുതുമയുള്ള അന്‍പതോളം പരിപാടികളോടൊപ്പം ഓരോ മണിക്കൂറിലും വാര്‍ത്തകളും റേഡിയോ കേരളയിലൂടെ ശ്രോതാക്കളിലേക്കെത്തും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്.
Content highlights: Kerala’s own internet radio ” Radio Kerala”