ടിപി വധക്കേസ് പ്രതി ഷാഫിയില്‍ നിന്നും വീണ്ടും ഫോണുകള്‍ പിടിച്ചെടുത്തു

ടിപി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി ഷാഫിയില്‍നിന്നും വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. വിയ്യൂര്‍ ജയിലില്‍ പേലീസ് നടത്തിയ റെയ്ഡിലാണ് ഷാഫിയില്‍നിന്നും രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ പിടിച്ചെടുത്തത്. പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു റെയ്ഡ്.

വിയ്യൂര്‍ ജയിലില്‍ ഫോണുപയോഗിക്കുന്നതായി വിവരം കിട്ടിയതിനെത്തുടര്‍ന്ന് യതീഷ് ചന്ദ്ര അതി നാടകീയമായി പുലര്‍ച്ചെ ജയിലിലെത്തി റെയ്ഡ് നടത്തുകയായിരുന്നു. റെയ്ഡില്‍ കണ്ടെത്തിയത് നാല് ഫോണുകളാണ്. ഇതില്‍ രണ്ടെണ്ണം ഷാഫിയുടേതാണ്. രണ്ടും സ്മാര്‍ട്ട് ഫോണുകളുമാണ്.മുന്‍പും ഷാഫിയില്‍നിന്നും ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. 2017 ല്‍ വിയ്യൂരിലും 2014 ല്‍ കോഴിക്കോടും ജയിലില്‍ കഴിയുമ്പോഴാണ് ഷാഫിയില്‍നിന്ന് മൊബൈല്‍ പിടിച്ചിടുത്തിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here