മൊബൈൽ നിരക്കുകളിൽ നാളെ മുതൽ വർദ്ധനവ്; പ്ലാനുകൾക്ക് 40 -50 ശതമാനമാണ് വർദ്ധനവ്

mobile call rate increased

മൊബൈൽ നിരക്കുകൾ നാളെ മുതൽ വർധിപ്പിക്കും. പ്ലാനുകൾക്കു 40 -50 ശതമാനമാണ് വർദ്ധനവ്. മൊബൈൽ സേവനദാതാക്കളായ എയർടെൽ, വൊഡാഫോൺ, ഐഡിയ എന്നിവയുടെ നിരക്കുകൾ നാളെ മുതൽ 50 ശതമാനം വർദ്ധിക്കും. എന്നാൽ റിലയൻസ് ജിയോയുടെ നിരക്കിൽ 40 ശതമാനം ആണ് വർദ്ധനവ്. വെള്ളിയാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരും. ബിഎസ്എൻഎലും നിരക്ക് വർധിപ്പിച്ചേക്കും. നാലുവർഷങ്ങൾക്ക് മുൻപ് ജിയോയുടെ കടന്നു വരവിന് ശേഷം ആദ്യമായാണ് മൊബൈൽ കമ്പനികൾ നിരക്കുകളിൽ കാര്യമായ മാറ്റം വരുത്തുന്നത്.

വൊഡാഫോൺ, ഐഡിയ, എയർടെൽ എന്നിവയുടെ വിവിധ പ്ലാനുകളിലായി പ്രതിദിനം 50 പൈസ മുതൽ 2.85 രൂപ വരെയാണ് വർദ്ധനവ്. മറ്റു മൊബൈലുകളിലേക്കു വിളിക്കുന്ന പരിധിയില്ലാത്ത കോളുകൾക്കും നിയന്ത്രണം ഉണ്ട്. 28 ദിവസ പ്ലാനുകളിൽ 1000 മിനിറ്റും, 84 ദിവസ പ്ലാനുകളിൽ 3000 മിനിറ്റും, 365 ദിവസ പ്ലാനുകളിൽ 12000 മിനിറ്റും ആണ് ഇനി മുതൽ സൗജന്യമായി ലഭിക്കുക. ഇതിനു ശേഷമുള്ള കോളുകൾക്ക് മിനിറ്റിനു 6 പൈസ മുതൽ ഈടാക്കും.

content highlights: mobile phone call rates to be increased

LEAVE A REPLY

Please enter your comment!
Please enter your name here