രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികള്‍ ഡിസംബര്‍ 1 മുതല്‍ താരിഫ് വര്‍ധനവ് പ്രഖ്യാപിക്കും

Airtel

രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികള്‍ ഡിസംബര്‍ 1 മുതല്‍ താരിഫ് വര്‍ധനവ് പ്രഖ്യാപിക്കും. ഡിസംബര്‍ 1 മുതല്‍ റീചാര്‍ജ് പദ്ധതിക്കുവേണ്ടി വരിക്കാര്‍ കൂടുതല്‍ പണം നല്‍കേണ്ടി വരും. എന്നാൽ ഉപയോക്താക്കൾക്ക് ഇപ്പോഴും ഇതിൽ നിന്ന് രക്ഷപ്പെടാൻ വഴിയുണ്ട്. ഒന്നിലധികം പ്ലാനുകൾ മുൻ‌കൂട്ടി ക്യൂവാക്കി വയ്ക്കാൻ കമ്പനി വരിക്കാരെ അനുവദിക്കുന്നുണ്ട്.  ഇതോടെ നിലവിലെ പ്ലാന്‍ അവസാനിച്ചു കഴിഞ്ഞാല്‍ അടുത്ത പ്ലാന്‍ സ്വപ്രേരിതമായി സജീവമാകും. നിലവില്‍ നിരക്കില്‍ ഒരു പ്ലാന്‍ ചെയ്താല്‍ ഡിസംബര്‍ 1 നു ശേഷവും ഉപയോഗിക്കാന്‍ കഴിയും. എയർട്ടെൽ ഉപയോക്താക്കൾക്ക് മാത്രമെ ഇത് ലഭ്യമാവുകയുള്ളു. എന്നാല്‍ എല്ലാ റീചാര്‍ജ് പ്ലാനുകളും ഇതിന് യോഗ്യമല്ല.

നിലവിലെ പ്ലാന്‍ കാലഹരണപ്പെടുന്നതിന് രണ്ട് ദിവസം മുന്‍പ് ഉപഭോക്താവിന് ( 448 രൂപ അണ്‍ലിമിറ്റഡ് പായ്ക്ക്) 399 രൂപ പ്ലാന്‍ സ്വപ്രേരിതമായി ക്യൂവാകും. രണ്ട് ദിവസത്തിന് ശേഷം ഇത് സജീവമാകും. എയര്‍ടെല്‍ അണ്‍ലിമിറ്റഡ് കോംബോ പ്ലാനുകളില്‍ ആകെ നാല് പ്ലാനുകള്‍ ഉള്‍പ്പെടുന്നു- 199 രൂപ, 399 രൂപ, 448 രൂപ, 509 രൂപ. പരിധിയില്ലാത്ത കോംബോ പ്ലാന്‍ വരിക്കാര്‍ക്ക് മാത്രമേ ഈ സൗകര്യം ലഭ്യമാകൂ. ഇതിനാല്‍ വരിക്കാരന്‍ സ്മാര്‍ട് റീചാര്‍ജ് പ്ലാനുകളിലാണെങ്കില്‍ പരിധിയില്ലാത്ത കോംബോ ഓഫര്‍ വാങ്ങുകയാണെങ്കില്‍ പുതിയ പ്ലാന്‍ ഉടനടി സജീവമാകും.

Content Highlight; Airtel users can now queue new recharges before the expiry date of the old pack.