ബി.എസ്.എന്‍.എല്ലിൽ കൂട്ട വിരമിക്കൽ

രാജ്യത്തുടനീളമായി 78,300 ജീവനക്കാർ ബിഎസ്എൻഎല്ലിൻറെ പടിയിറങ്ങി. ബി.എസ്.എൻ.എൽ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മുൻ നിർത്തി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സ്വയംവിരമിക്കൽ പദ്ധതിയിലൂടെയാണ് ജീവനക്കാർ വിരമിച്ചത്. കേരളത്തിൽ ആകെയുളള 9314 ജീവനക്കാരിൽ 4589 പേരാണ് വിരമിച്ചിരിക്കുന്നത്.

ശമ്പളം മുടങ്ങി കിടക്കുന്ന ഈ സാഹചര്യത്തിൽ ഇത് ജീവനക്കാർക്കും ആശ്വാസമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ. 50 വയസ്സിനു മുകളിൽ ഉളളവർക്കാണ് സർക്കാർ ഈ പദ്ധതി പ്രഖ്യാപിച്ചത്. വിരമിക്കൽ ആനുകൂല്യത്തിനൊപ്പം ഗ്രാറ്റുവിറ്റി, പി എഫ്, പെൻഷൻ ആനുകൂല്യങ്ങൾ ഇവയെല്ലാം ജീവനക്കാർക്ക് ലഭിക്കും. ഈ ആനുകൂല്യങ്ങൾ രണ്ടു ഗഡുക്കളായാണ് നൽകുന്നത്. ആദ്യത്തെ ഗഡു മാർച്ച് 31 ന് മുൻപും രണ്ടാമത്തെ ഗഡു ജൂൺ 30 ന് മുൻപും നൽകുവെന്നാണ് സർക്കാർ പറഞ്ഞിരിക്കുന്നത്. സർവീസിലിരുന്ന ഓരോ വർഷത്തെയും 35 ദിവസത്തെ ശമ്പളത്തിനും വിരമിക്കൽ പ്രായംവരെയുള്ള ഓരോവർഷത്തെയും 25 ദിവസത്തെ ശമ്പളത്തിനും ആനുപാതികമായ തുകയായിരിക്കും വി.ആർ.എസ് എടുക്കുന്നവർക്ക്‌ കിട്ടുക.

വിആർഎസിന് പുറമേ സാധാരണ രീതിയിലുളള വിരമിക്കൽ വഴിയും 6000 പേർ പുറത്തു പോകുന്നുണ്ട്. ഇതോടെ ജീവനക്കാരുടെ പ്രതിവർഷ മൊത്ത തുകയായ 2,272 കോടി രൂപയിൽ നിന്ന് 500 കോടി രൂപയായി കുറഞ്ഞ് ശമ്പള ഇനത്തിനുളള ലാഭമാണ് സർക്കാർ നോക്കുന്നത്.

എന്നാൽ ജീവനക്കാർ കൂട്ടതോടെ വിരമിക്കുന്ന ഈ സാഹചര്യത്തിൽ സേവനങങൾ തടസ്സപ്പെടാതെ ഇരിക്കാൻ ജീവനക്കാരെ പകരം എടുത്ത് ചുമതല നൽകിയിട്ടുണ്ട്. കസ്റ്റമർ കെയർ സർവീസുകൾ നിലവിൽ ഉളളതിൻ്റെ നാലിലൊന്നായി കുറച്ച് പ്രധാന സ്ഥലങ്ങളിൽ മാത്രമാക്കും. കൂടാതെ ജീവനക്കാർ കുറയുന്നതോടുകൂടി ബി.എസ്.എൻ.എല്ലിൻറെ ബഹുനില കെട്ടിടങ്ങൾ വാടകയ്ക്ക് കൊടുത്ത് ലാഭം നേടുവാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ചില കെട്ടിടങ്ങൾ പൂർണ്ണമായും വാടകയ്ക്ക് നൽകും.

ബി.എസ്.എൻ.എല്ലിന് പുറമേ മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡും (എം.ടി.എൻ.എൽ.) ജീവനക്കാർക്ക് വി.ആർ.എസ്. പ്രഖ്യാപിച്ചു. ഡിസംബർ മൂന്നുവരെയാണ് ഇതിനുള്ള സമയം. 50 വയസ്സോ അതിനുമുകളിലോ പ്രായമുള്ളവർക്ക് വി.ആർ.എസ്. എടുക്കാം. 2020 ജനുവരി 31 അടിസ്ഥാനമാക്കിയാണ് പ്രായം നിശ്ചയിച്ചിരിക്കുന്നത്. നഷ്ടത്തിലായ ബി.എസ്.എൻ.എല്ലിനെയും എം.ടി.എൻ.എല്ലിനെയും കരകയറ്റാൻ 69,000 കോടി രൂപയുടെ പാക്കേജ് സർക്കാർ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഇവയെ പരസ്പരം ലയിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

content highlights: voluntary retirement of bsnl employees from kerala

LEAVE A REPLY

Please enter your comment!
Please enter your name here