ന്യുയോര്‍ക്ക്  മെട്രോപോളിറ്റൻ ആർട്ട് മ്യൂസിയത്തിലെ ബോർഡ് അംഗമായി നിതാ അംബാനി;  ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നത് ഇതാദ്യം

Nita Ambani

 149 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുള്ള ന്യൂയോര്‍ക്ക് മെട്രോപോളിറ്റൻ ആർട്ട് മ്യൂസിയത്തിലെ ടസ്റ്റ് അംഗമായി റിലയന്‍സ് ചേര്‍പേഴ്‌സന്‍ നിതാ അംബാനി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയില്‍ നിന്നൊരു വ്യക്തി ആദ്യമായാണ് ന്യൂയോര്‍ക്ക് ആർട്ട് മ്യൂസിയത്തിലെ ട്രസ്റ്റ് അംഗമായി സ്ഥാനമേല്‍ക്കുന്നത്. 

യുഎസിലെ ഏറ്റവും വലതും ലോകത്തെ ഏറ്റവും കൂടുതൽ ജനങ്ങൾ സന്ദർശ്ശിക്കുന്നതുമായ ആർട്ട് മ്യൂസിയമാണ് മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്. ന്യുയോർക്ക് നഗരമധ്യേ മൻഹാറ്റണിൽ സെന്റ്രൽ പാർക്കിന്റെ കിഴക്കെ ഓരത്തായി ഫിഫ്ത് അവന്യുവിലാണ് ഈ മ്യൂസിയം നിലകൊള്ളുന്നത്. എല്ലാ വര്‍ഷവും ലക്ഷക്കണക്കിന്  ആളുകളാണ് മ്യൂസിയം സന്ദര്‍ശിക്കാന്‍ എത്തുന്നത്. 2018 ലെ കണക്കനുസരിച്ച് ലക്ഷോപലക്ഷം ആളുകള്‍ സന്ദര്‍ശിച്ച ലോകത്തിലെ മൂന്നാമത്തെ മ്യൂസിയമാണ് ഇത്. 

Content highlights; Reliance chairperson Nita Ambani elected as a board member of the art museum in New york city 

LEAVE A REPLY

Please enter your comment!
Please enter your name here