ചൈനയുമായുള്ള 4ജി നവീകരണ കരാർ റദ്ധാക്കി ബിഎസ്എൻഎൽ

bsnl and mtnl cancel 4g tenders to exclude chinese telecom giants huawei and zte

ഇന്ത്യ- ചൈന പ്രശ്നങ്ങൾക്കിടയിൽ വീണ്ടും നിലപാട് കടുപ്പിച്ച് ഇന്ത്യ രംഗത്ത്. അതിൻ്റെ അടിസ്ഥാനത്തിൽ ചൈനയുമായുള്ള 4ജി സാങ്കേതിക വിദ്യ ഉപകരണ കരാറുകൾ റദ്ധാക്കാൻ ബിഎസ്എൻഎല്ലിനും എംടിഎൻഎല്ലിനും കേന്ദ്ര സർക്കാർ നിർദേശം നൽകി. 4ജി മാറ്റത്തിനു വേണ്ടി ഹുവേയ്, ഇസഡ് ടിഇ എന്നീ കമ്പനികളുമായുള്ള കരാർ ആണ് വേണ്ടെന്ന് വെച്ചത്. ഇന്ത്യ- ചൈന അതിർത്തി സംഘർഷം ശക്തമായതിനെ തുടർന്ന് ഇന്ത്യയിലെ ചൈനീസ് നിക്ഷേപം വേണ്ടെന്ന് വെക്കുന്നതിനായി കൂടുതൽ പൊതു മേഖലാ സ്ഥാപനങ്ങൾ രംഗത്ത് വരികയാണ്.

ബിഎസ്എൻഎൽ എംടിഎൻഎൽ എന്നിവ 3ജിയിൽ നിന്നും 4ജിയിലേക്കുള്ള മാറ്റത്തിനായി രണ്ട് ചൈനീസ് കമ്പനികൾക്കായിരുന്നു പ്രധാനമായും കരാർ ലഭിച്ചത്. 4ജി മാറ്റത്തിനുള്ള ടെലികാം ഉപകരണങ്ങളിൽ 75 ശതമാനവും ഹുവേയ്, ഇസഡ് ടി ഇ എന്നീ കമ്പനികൾ നൽകുമെന്നായിരുന്നു കരാർ. ഏകദേശം 7000 മുതൽ 8000 കോടി രൂപയുടെ കരാറാണ് പൊതുമേഖല സ്ഥാപനങ്ങൾ ഉപേക്ഷിച്ചത്. പകരം തദ്ധേശിയരായ കമ്പനികൾക്ക് കരാർ നൽകുന്നതായിരിക്കും. രണ്ടാഴ്ചക്കുള്ളിൽ ഇതിനായി പുതിയ കരാർ വിളിക്കാനാണ് തീരുമാനം.

Content Highlights; bsnl and mtnl cancel 4g tenders to exclude chinese telecom giants huawei and zte