ട്രംപിൻ്റെ 28 വിശ്വസ്തർക്കെതിരെ ഉപരോധം ഏർപ്പെടുത്തി ചെെന 

China sanctions Trump officials including Mike Pompeo

അമേരിക്കൻ മുൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ വിശ്വസ്തരുൾപ്പെടെ 28 യുഎസ് ഉദ്യോഗസ്ഥർക്ക് ഉപരോധമേർപ്പെടുത്തി ചെെന. ഇവരിൽ ട്രംപ് ഭരണകൂടത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന മെെക് പോംപെയോയും ഉൾപ്പെടുന്നു. ചെെനയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ടെന്നാരോപിച്ചാണ് നടപടി. ചെെനയിൽ ഉയിഗുർ വംശജർക്ക് നേരെ നടക്കുന്നത് വംശ്യഹത്യയാണെന്ന് ട്രംപ് ഭരണകൂടം അധികാരത്തിൽ നിന്ന് ഒഴിയാൻ മണിക്കൂറുകൾക്ക് മുമ്പ് മെെക്ക് പോംപിയോ പറഞ്ഞിരുന്നു. ഇതാണ് ചെെനയെ ചൊടിപ്പിച്ചത്. 

ചെെനയുടെ ഉപരോധത്തോട് പുതിയ പ്രസിഡൻ്റ് ബെെഡൻ പ്രതിഷേധം അറിയിച്ചു. ബെെഡൻ സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്താണ് ട്രംപിൻ്റെ 28 വിശ്വസ്തരെ ഉപരോധിച്ചതായി ചെെന പ്രഖ്യാപിച്ചത്. ചെെനീസ് വെബ്സെെറ്റ് വഴിയാണ് ഉപരോധം ഏർപ്പെടുത്തിയ വിവരം ചെെന പുറത്തുവിട്ടത്. പോംപിയോയും മറ്റുള്ളവരും ചെെനയ്ക്കെതിരെ നീക്കങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തു. ചെെനയുടെ താൽപര്യങ്ങൾക്ക് തുരങ്കം വെയ്ക്കുകയും ചെെനീസ് ജനതയെ വ്രണപ്പെടുത്തുകയും ചെെന യുഎസ് ബന്ധത്തെ തകർക്കുകയും ചെയ്തു. ഉപരോധം പ്രഖ്യാപിച്ചുകൊണ്ട് ചെെന പറഞ്ഞു. 

content highlights: China sanctions Trump officials including Mike Pompeo