ജിയോക്കും എയര്‍ടെലിനും ഒരു പടി മുന്നെ നിരക്കുയര്‍ത്താന്‍ ‘വി’; ഇന്റര്‍നെറ്റിനും വില കൂടും

മുംബൈ: ടെലികോം സെക്ടറിലെ ലീഡിങ് കമ്പനിയായ ജിയോക്കും എയര്‍ടെലിനും മുന്നെ പ്രീപെയ്ഡ് മൊബൈല്‍ നിരക്കുകള്‍ ഉയര്‍ത്താന്‍ ഒരുങ്ങി വി (വൊഡാഫോണ്‍ ഐഡിയ). ഒരു ഉപഭോക്താവില്‍ നിന്ന് ശരാശരി 300 രൂപയെങ്കിലും വരുമാനമില്ലാതെ പിടിച്ച് നില്‍ക്കാനാവില്ലെന്നതാണ് വിയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ രവീന്ദര്‍ തക്കാറിന്റെ അഭിപ്രായം. നിലവിലെ വരുമാനമനുസരിച്ച് കമ്പനിക്ക് മുന്നോട്ട് പോകാനാവില്ലെന്നതാണ് കമ്പനി ഉടമകളുടെ വിലയിരുത്തല്‍.

വി നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് പിന്നാലെ തന്നെ ജിയോയും എയര്‍ടെലും നിരക്കില്‍ വര്‍ദ്ധനവ് ലക്ഷ്യം വെക്കുന്നുണ്ടെന്നതാണ് വിയുടെ ആശ്വാസം.

നിലവില്‍ ടെലികോം സെക്ടറിലെ ലീഡിങ് കമ്പനിയായ ജിയോക്ക് 400 ദശലക്ഷം ഉപഭോക്താക്കളാണുള്ളത്. തങ്ങളുടെ ഉപഭോക്താക്കളില്‍ നിന്ന് ശരാശരി വരുമാനം ഉയര്‍ത്തുകയെന്നതാണ് എയര്‍ടെലിന്റെ ഉദ്ധേശം. ഇതേ സ്ട്രാറ്റജി തന്നെയാണ് വോഡാഫോണ്‍ ഐഡിയയും ആവിഷ്‌കരിക്കുന്നത്.

Content Highlight: Vi to increase its tariff rate from December