എജിആർ കുടിശ്ശിക എത്രയും വേഗം തിരിച്ചടക്കാൻ ടെലെകോം കമ്പനികള്‍ക്ക് സുപ്രീംകോടതി നിർദ്ദേശം

ന്യൂഡൽഹി: ടെലെകോം വകുപ്പിന് കൊടുത്ത് തീർക്കാനുള്ള കുടിശ്ശിക ഉടൻ തന്നെ കൊടുത്ത് തീർക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശം. ഇതിൽ വിട്ടുവീഴ്ച്ച നൽകാനാകില്ലെന്നും സുപ്രീംകോടതി അറിയിച്ചു. വോഡാഫോൺ – ഐഡിയ, എയർടെൽ, ടാറ്റ തുടങ്ങിയ ടെലെ സർവീസുകളോട് ജനുവരി 23നകം 1.47 ലക്ഷം കോടി രൂപ നൽകാൻ സുപ്രീംകോടതി വിധിച്ചിരുന്നു.

മുഴുവൻ തുകയും അടക്കാൻ കഴിയാത്ത സാഹചര്യത്തിൽ കുടിശ്ശികയുടെ ഒരു ഭാഗം മാത്രം നൽകി ബാക്കി പണമടക്കാൻ കമ്പനികള്‍ സുപ്രീംകോടതിയോട് സമയം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പണം എത്രയും വേഗം അടച്ച് തീർക്കണമെന്നായിരുന്നു കോടതി നിർദ്ദേശം.

കോടതിയുടെ നിർദ്ദേശമില്ലാതെ ടെലെകോം കമ്പനികള്‍ നീക്കം നടത്തുന്നതിനെതിരെയും കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. ഇത് കോടതി അലക്ഷ്യമാണെന്നും സോളിസ്റ്റർ ജനറലിനോട് കോടതി പറഞ്ഞു.

Content Highlight: Supreme court to Telecom Companies