ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയ്ക്കെതിരെ ഹർജി ഫയൽ ചെയ്തയാൾക്ക് 50,000 രൂപ പിഴ ചുമത്തി സുപ്രീം കോടതി. സർക്കാരിന്റെ നിലപാടിന് വിരുദ്ധമായ ഭിന്നാഭിപ്രായമുള്ളത് രാജ്യദ്രോഹമാകില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുളളയ്ക്കെതിരായ പൊതുതാല്പര്യ ഹര്‍ജി കേള്‍ക്കവേയാണ് കോടതിയുടെ അഭിപ്രായ പ്രകടനം. ഹര്‍ജി സുപ്രീം കോടതി തള്ളുകയും ചെയ്തു.
ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കുന്ന അനുച്ഛേദം 370 റദ്ദാക്കിയതിന്റെ പശ്ചാത്തലത്തില്‍ ഫാറൂഖ് അബ്ദുളള നടത്തിയ അഭിപ്രായ പ്രകടനത്തിനെതിരേയാണ് പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെ വിമർശിച്ച അബ്ദുല്ല ചൈനയുടെയും പാക്കിസ്ഥാന്റെയും സഹായം തേടിയതായും ഹർജിക്കാരൻ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്നതില്‍ ഹര്ജിക്കാരന് പരാജയപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ട കോടതി ഹര്ജിക്കാരന് 50,000 രൂപ പിഴ ചുമത്തി.
content highlights: Expressing Views Different From Government’s Not Sedition: Supreme Court