വിക്രമും ലെനയും നേർക്കുനേർ; മാസായി ‘കദരം കൊണ്ടന്‍’ ട്രെയിലർ

ചിയാന്‍ വിക്രം നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രം ‘കദരം കൊണ്ടന്റെ’ ട്രെയിലറെത്തി. മലയാളി താരം ലെനയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രാജ് കമല്‍ ഫിലിംസിന്റെ ബാനറില്‍ കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിൽ കമലിന്റെ മകൾ അക്ഷര ഹാസനാണ് നായികയായി എത്തുന്നത്. പത്തര ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്.

കമല്‍ഹാസന്‍ ചിത്രം തൂങ്കാവനം ഒരുക്കിയ രാജേഷ് എം.സില്‍വയാണ് കദരം കൊണ്ടന്‍ സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷന്‍ ത്രില്ലറായി തിയേറ്ററുകളിലേക്ക് എത്തുന്ന ചിത്രത്തില്‍ സ്‌റ്റൈലിഷ് ഗെറ്റപ്പിലാണ് വിക്രം എത്തുന്നത്. ജൂലൈ 19നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. നടന്‍ നാസറിന്റെ മകന്‍ അബി നാസറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

നേരത്തെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയെങ്കിലും ചിത്രത്തിന്റെ റിലീസ് നീണ്ടു പോവുകയായിരുന്നു. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം തിരിച്ചുവരവിനൊരുങ്ങുന്ന വിക്രമിന് നിര്‍ണായകമാണ് ഈ ചിത്രം. കദരം കൊണ്ടനു പുറമെ ധ്രുവനച്ചത്തിരം, മഹാവീര്‍ കര്‍ണ തുടങ്ങിയ സിനിമകളും വിക്രമിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here