“ഇവനിന്ന് വന്നല്ലേ ഉള്ളു കൊറച്ച് കാലം ഇവനെ കൂടകൊണ്ട് നടത്തി നോക്ക് അന്നിട്ടേ മനസീ കേറ്റാവൂ”; അണ്ടർവേൾഡ് ഒഫീഷ്യൽ ടീസർ 3

ആസിഫ് അലിയെ നായകനാക്കി അരുണ്‍കുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം അണ്ടര്‍ വേള്‍ഡിന്റെ ഒഫീഷ്യൽ ടീസർ 3 റിലീസായി. ഫര്‍ഹാന്‍ ഫാസില്‍, ലാല്‍ ജൂനിയര്‍ എന്നിവരും ആസിഫ് അലിക്ക് ഒപ്പം പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിൽ സംയുക്ത മേനോനാണ് നായിക.

‘ഇവനിന്ന് വന്നല്ലേ ഉള്ളു കൊറച്ച് കാലം ഇവനെ കൂടകൊണ്ട് നടത്തി നോക്ക് അന്നിട്ടേ മനസീ കേറ്റാവൂ അതും കഴിഞ്ഞിട്ടേ വീട്ടി കേറ്റാവൂ’ എന്ന സംഭാഷത്തിന്റെ പശ്ചാത്തലത്തിൽ ലാല്‍ ജൂനിയറിനെ പരിചയപ്പെടുത്തുകയാണ് ടീസർ. ഷിബിന്‍ ഫ്രാന്‍സിസ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത്  D14 എന്റര്‍ടൈന്‍മെന്റ്സാണ്. നവംബർ ഒന്നിന് ചിത്രം തീയറ്ററുകളിലെത്തും.

Related image

Content Highlights: Released official teaser 3 of the movie Under World.

LEAVE A REPLY

Please enter your comment!
Please enter your name here