ചാപ്പ കുത്തപ്പെടുന്ന ലെെഫ് മിഷൻ ഭവനങ്ങൾ

കേരളത്തിൽ പലയിടങ്ങളിലായി ലെെഫ് ഭവന പദ്ധതിയുടെ കീഴിൽ പണി കഴിപ്പിക്കുന്ന വീടുകളുടെ ചുമരിൽ, ഭവന നിർമ്മാണ പദ്ധതികളുടെ വിവരങ്ങൾ അടങ്ങിയ മഞ്ഞ ബോർഡുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. സമ്പൂർണ പാർപ്പിട പദ്ധതിക്ക് വീട് നൽകുന്നതിൻറെ രേഖകൾ മാത്രം സൂക്ഷിച്ചാൽ മതിയെന്നിരിക്കെ നേതാക്കളുടെ പേര് ഉൾപ്പടെ പ്രദർശിപ്പിക്കുന്ന ഈ രീതി എന്തിനാണ് ?

സാമ്പത്തിക സേവനങ്ങൾ ഉൾപ്പടെയുള്ള എല്ലാ സാമൂഹികക്ഷേമ പദ്ധതികളുടെയും പ്രയോജനം ഗുണഭോക്താക്കളില്‍ കേന്ദ്രീകരിക്കാനുതകുന്ന സുരക്ഷിതവും മാന്യവുമായ വീടുകൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ രൂപികരിച്ച ലെെഫ് ഭവന പദ്ധതി മാന്യമല്ലാത്ത ആളുകളുടെ അന്തസ്സിനെ ബാധിക്കുന്ന പ്രവർത്തിക്ക് കൂട്ടുനിൽക്കുകയാണ്. ഈ സംമ്പ്രദായം ഇല്ലാതാവണം. 

LEAVE A REPLY

Please enter your comment!
Please enter your name here