21ാമത് മുംബൈ ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രമായി ‘മൂത്തോന്‍’ പ്രദർശിപ്പിച്ചു

moothon-movie

 

മുംബൈ ജിയോ മാമി ചലചിത്ര മേളയിൽ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത  ‘മൂത്തോൻ’ സിനിമ പ്രദര്‍ശിപ്പിച്ചു. 21ാമത് മുംബൈ ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രമായിട്ടാണ് ‘മൂത്തോന്‍’ പ്രദര്‍ശിപ്പിച്ചത്. അടുത്തിടെ നടന്ന ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലായിരുന്നു സിനിമയുടെ ആദ്യ പ്രീമിയര്‍ നടന്നത്. നിവിന്‍ പോളി, ഗീതു മോഹന്‍ദാസ്, റോഷന്‍ മാത്യൂ, ശശാങ്ക് അറോറ, ശോഭിത ധുലിപാല തുടങ്ങിയ അണിയറ പ്രവര്‍ത്തകർ പ്രദർശനത്തിനായി എത്തിയിരുന്നു. 

ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് സിനിമയുടെ സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബി അജിത്ത് കുമാര്‍ എഡിറ്റിങ്ങും രാജീവ് രവി ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. മലയാളം, ഹിന്ദി ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. ശോഭിത ധുലിപാലിയാണ് നായിക. ചിത്രത്തില്‍ ശശാങ്ക് അറോറ, റോഷന്‍ മാത്യൂ, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത്ത് ശങ്കര്‍, വിപിന്‍ ശര്‍മ്മ, സഞ്ജന ദിപു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലായി എത്തുന്നുണ്ട്. നിവിന്‍ പോളി-ഗീതു മോഹന്‍ദാസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ മൂത്തോന്‍ റിലീസിനായി ആകാംക്ഷകളോടെയാണ് പ്രേക്ഷകർ ഒന്നടക്കം കാത്തിരിക്കുന്നത്.

സിനിമയില്‍ ലക്ഷദ്വീപുകാരനായ അക്ബര്‍ എന്ന കഥാപാത്രമായിട്ടാണ് നിവിൻ പോളി അഭിനയിക്കുന്നത്. നിവിന്‍ പോളിക്കൊപ്പം റോഷന്‍ മാത്യുവും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ കെെകാര്യം ചെയ്യുന്നുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here