കുട്ടികളിലെ ഡിജിറ്റൽ സാക്ഷരത എങ്ങനെ വർദ്ധിപ്പിക്കാം

ഒരു ഡിജിറ്റൽ സൊസെെറ്റിയിൽ എങ്ങനെ ജീവിക്കണമെന്നും പെരുമാറണമെന്നും പഠിപ്പിക്കുക എന്നതാണ് ഡിജിറ്റൽ വിദ്യാഭ്യാസം. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ വിവരങ്ങളെ കണ്ടെത്തുവാനും വിലയിരുത്തുവാനും കൂട്ടിച്ചേർക്കാനുമുള്ള കഴിവ് എല്ലാവരും സ്വായത്തമാക്കുമ്പോഴാണ് ഡിജിറ്റൽ സാക്ഷരത നേടി എന്ന് നാം പറയുന്നത്. കലാലയങ്ങളില്‍ സ്വഭാവം രൂപവത്കരണം പഠിപ്പിക്കുന്നതുപോലെ ഡിജിറ്റല്‍ വെർച്വൽ ലോകത്ത് എങ്ങനെ പെരുമാറണമെന്ന് കുട്ടികളെ പഠിപ്പിക്കേണ്ടിയിരിക്കുന്നു.