നിവിന്‍ പോളി -ഗീതു മോഹന്‍ദാസ് കൂട്ടുകെട്ട്; ‘മൂത്തോനി’ ലെ ആദ്യ ഗാനം പുറത്തിറങ്ങി

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ‘മൂത്തോനി ‘ലെ ആദ്യ ഗാനം പുറത്തിറങ്ങി. ഭായി രേ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്. അധോലോക കാഴ്ചയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഗാനത്തിന് നീരജ് പാണ്ഡേയാണ് വരികള്‍ എഴുതിയിരിക്കുന്നത്. വിശാല്‍ ഡഡ്ലാനി ആലപിച്ചിരിക്കുന്ന ഗാനത്തിന്  ഈണം പകര്‍ന്നിരിക്കുന്നത് സാഗര്‍ ദേശായിയാണ്.

ലവ് ആക്ഷന്‍ ഡ്രാമക്ക് ശേഷം തിയേറ്റതുകളിലേക്കെത്തുന്ന നിവിന്‍ പോളി ചിത്രമാണ് മൂത്തോന്‍. നിവിന്‍ പോളി എന്ന നടന്റെ ഒരു വേറിട്ട ഭാവമാണ് ചിത്രത്തിലുള്ളത്. സിനിമയില്‍ നായികയായെത്തുന്നത് ഉത്തരേന്ത്യക്കാരി ശോഭിത ധുലിപുലയാണ്. 

ഇതിനോടകം തന്നെ ഇന്ത്യക്കകത്തും പുറത്തും തന്നെ നിരവധി ചലച്ചിത്രമേളകളില്‍ നിരൂപക പ്രശംസയും പ്രേക്ഷക പ്രതികരണവും മൂത്തോന്‍ നേടിക്കഴിഞ്ഞു. മിനി സ്റ്റുഡിയോയുടെ ബാനറില്‍ വിനോദ് കുമാര്‍, അനുരാഗ് കശ്യപ് എന്നിവര്‍ ചേര്‍ന്നാണ് മൂത്തോന്‍ നിര്‍മ്മിക്കുന്നത്. ഏറെ വൈകാരികമായൊരു സഹോദര ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സണ്‍ഡൈന്‍ ഫിലിം ഫെസ്റ്റിവല്‍, ടൊറന്റോ ഫിലിം ഫെസ്റ്റിവല്‍ മാമി മുംബൈ ഫെസ്റ്റിവല്‍ എന്നീ ചലച്ചിത്ര മേളകള്‍ക്ക് പുറമെ സ്‌പെയിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്‍ട്രി നേടിയതിനും ശേഷമാണ് മൂത്തോന്‍ തീയേറ്ററിലെത്താന്‍ ഒരുങ്ങുന്നത്. കേരളത്തില്‍ 150 ഓളം തിയേറ്ററുകള്‍ക്കു പുറമെ ഇന്ത്യ മുഴുവനും ചിത്രം നാളെ റിലീസിനെത്തുന്നുണ്ട്. 

Content Highlights: Nivin Pauly – Geethu Mohandas Movie ” Muthoon”  first Video Song Released 

LEAVE A REPLY

Please enter your comment!
Please enter your name here