അയോധ്യ വിധി; ശാന്തമായ അന്തരീക്ഷം നിലനിർത്താൻ എംപി മാരോട് പ്രധാനമന്ത്രി

സുപ്രീംകോടതി വിധി കാത്തിരിക്കുന്ന അയോധ്യ വിഷയത്തിൽ അനാവശ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്നും രാജ്യത്ത് ഐക്യം നിലനിർത്തണമെന്നും ഡൽഹിയിൽ മന്ത്രിമാരുമായി കൂടിയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. വിജയത്തിൻറെയും പരാജയത്തിന്റെയും കണ്ണാടിയിലൂടെ വിധിയെ കാണാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു ഏകീകൃത ശബ്‍ദത്തിന് രാജ്യം എങ്ങനെ ശക്തിപ്പെടുത്താമെന്നതിന് ഉദാഹരണമായി ഒക്ടോബർ 27 ന് മൻ കി ബാത്തിൽ, 2010 ൽ തർക്കഭൂമിയെ ക്കുറിച്ച് അലഹബാദ് ഹൈക്കോടതി വിധി വന്നപ്പോൾ സമൂഹത്തിൽ പ്രശ്നങ്ങളുണ്ടാക്കാൻ കേന്ദ്രത്തിൽ നിന്നുണ്ടായ ചില നീക്കങ്ങൾക്ക് സർക്കാരും രാഷ്ട്രീയപാർട്ടികളും പൊതുസമൂഹവും തടയിട്ടത് എങ്ങനെയെന്ന് പ്രധാന മന്ത്രി മോദി അനുസ്‌മരിച്ചു.

രാമക്ഷേത്ര വിഷയത്തിൽ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്നതിൽ നിന്ന് ബിജെപി പ്രവർത്തകരോടും വക്താക്കളോടും ഒഴിവാക്കണമെന്നും ആവശ്യപെട്ടതിന് പിന്നാലെയാണ് ഈ പരാമർശം. മണ്ഡലങ്ങളിൽ എത്തി ശാന്തമായ അന്തരീക്ഷം നിലനിർത്താൻ പാർട്ടി എംപിമാരോട് ആവശ്യപ്പെട്ടിരുന്നു.

സമാനമായ മുന്നറിയിപ്പ് ആർഎസ്എസും നേതാക്കൾക്ക് നൽകിയിരുന്നു. കോടതി വിധി അനുകൂലമാണെങ്കിൽ ഘോഷയാത്രകൾ, ആഘോഷങ്ങൾ നടത്താൻ പാടില്ലെന്ന് പ്രചാരകന്മാരുടെ യോഗത്തിൽ ആവിശ്യപ്പെട്ടു . മുതിർന്ന ആർഎസ്എസ്, ബിജെപി നേതാക്കൾ, മുസ്ലിം പുരോഹിതന്മാരുമായി കേന്ദ്രമന്ത്രി മുഖ്‌താർ അബ്ബാസ് നഖ്വിയുടെ വസതിയിൽ കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു.

ഒക്ടോബർ 16 ന് 40 ദിവസത്തത്തെ പ്രതിദിന വാദത്തിനു ശേഷം വിധി പ്രഖ്യാപനം അഞ്ച് ജഡ്‌ജിമാരുടെ ഭരണഘടനാ ബെഞ്ച് മാറ്റിവച്ചിരുന്നു. ചീഫ് ജസ്‌റ്റിസ്‌ രഞ്‌ജൻ ഗോഗോയ് നവംബർ 17 ന് വിരമിക്കുന്നതിനുമുമ്പ് അയോധ്യ വിഷയത്തിൽ സുപ്രീംകോടതി വിധി പുറപ്പെടുവിക്കും.

Content Highlights: MPs must avoid unnecessary statements on Ayodhya issue; says PM.

LEAVE A REPLY

Please enter your comment!
Please enter your name here