ബംഗ്ലാദേശിൽ വ്യാപക നാശം വിതച്ച് ബുള്‍ ബുള്‍ ചുഴലിക്കാറ്റ് 

bulbul cyclone

ബംഗ്ലാദേശിൽ വ്യാപക നാശം വിതച്ച് ബുള്‍ബുള്‍ ചുഴലിക്കാറ്റ്. പത്ത് പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. പശ്ചിമ ബംഗാള്‍ തീരം വിട്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് ഇന്നലെ രാത്രിയോടെയാണ്  ബംഗ്ലാദേശ് തീരത്ത് വീശിയത്. 21 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. 5000 വീടുകളും 2 ഏക്കര്‍ കൃഷിഭൂമിയും നശിച്ചു.

ബുള്‍ബുള്‍ ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ധമായി മാറിയതായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുന്നതിനാല്‍ 50000 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. വൈദ്യുതി ബന്ധം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്. കൂടുതല്‍ നാശം വിതച്ച മേഖലകളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യോമ നിരീക്ഷണം നടത്തി. ബംഗ്ലാദേശിന്റെ തീരപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. 

Content highlights; cyclone  bulbul passes Bengal

 

LEAVE A REPLY

Please enter your comment!
Please enter your name here